ദോഹ: അച്ഛനൊപ്പം അവധിക്കാലം ചിലവഴിക്കാനെത്തിയ രണ്ട് വയസുകാരനെ മരണം വിളിച്ച ഞെട്ടലിലാണ് ദോഹയിലെ മലയാളി സമൂഹം. ഒമ്പത് ദിവസം മുമ്പ് താമസ സ്ഥലത്ത് ഓടിക്കളിക്കുന്നതിനിടെ വീണ് തലക്ക് പരിക്കേറ്റ് ദോഹ ഹമദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലയാളി ബാലൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

.മലപ്പുറം പൊന്നാനി നടുപ്പറമ്പിൽ ബൈത്തുൽ ഇഹ്‌സാനിൽ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും മകൻ ഹാനി ഹുസൈൻ അലിയെ (രണ്ട് വയസ്സ്) ആണ് മരണം വിളിച്ചത്. ഒമ്പത് ദിവസം മുമ്പാണ് അപകടം നടന്നത്. ഹാനിയുടെ രണ്ടാം ജന്മദിനത്തിലായിരുന്നു അപകടം. അലിക്കുട്ടിയുടെ ഭാര്യ ഫാത്തിമയും മക്കളും നാട്ടിലെ മധ്യവേനൽ അവധി പ്രമാണിച്ചാണ് ദോഹയിലത്തെിയത്. ഖത്തർ നാവിഗേഷനിലാണ് അലിക്കുട്ടി ജോലി ചെയ്യുന്നത്.

ജൂൺ മൂന്നിന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അഫ്‌റ, സഫ, സ്‌നേഹ എന്നിവരാണ് ഹാനി ഹുസൈനിന്റെ സഹോദരങ്ങൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടക്കും.