- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണു തെറ്റിയപ്പോൾ കുഞ്ഞ് കായലിൽ വീണു; എടുത്തു ചാടി രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി: രണ്ടു വയസ്സുള്ള കുഞ്ഞുമായി ഹൗസ് ബോട്ടിൽ ചുറ്റിയ ബോംബെക്കാരായ ടെക്കികൾ മടങ്ങുന്നത് കണ്ണീർ വറ്റാതെ
കുട്ടനാട്: ഉല്ലാസത്തിനായി രണ്ടു വയസ്സുള്ള കുഞ്ഞുമായി കേരളത്തിൽ എത്തിയ മുംബൈക്കാരിയായ ടെക്കികൾ മടങ്ങുന്നത് തോരാത്ത കണ്ണീരോടെ. കണ്ണു തെറ്റിയപ്പോൾ ഹൗസ്‌ബോട്ടിൽ നിന്ന് കുഞ്ഞു മകൾ കായലിൽ വീണു മരിച്ചതാണ് ഈ കുടുംബത്തെ കണ്ണീരിലാക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൈനകരി മുണ്ടയ്ക്കൽ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. മുംബൈ കല്യാൺ സ്വദേശികളായ ശിവപ്രസാദ് ഷെട്ടിയുടെ മകൾ അൻവിതഷെട്ടിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഹൗസ്ബോട്ട് മുണ്ടയ്ക്കൽ പാലത്തിനു സമീപം യാത്ര അവസാനിപ്പിച്ച് രാത്രി കാഴ്ചകൾ ആസ്വദിക്കാനായി തീരത്ത് നങ്കൂരമിട്ടിരുന്നു. ഇതിനു ശേഷം മാതാപിതാക്കളോടൊപ്പം ബോട്ടിന്റെ മുമ്പിലിരുന്ന് കളിക്കുന്നതിനിടെ കുട്ടി നദിയിലേക്ക് വീഴുകയായിരുന്നു. കുട്ടി വെള്ളത്തിലേക്ക് വീണ ഉടൻ ശിവപ്രസാദും ബോട്ടിലെ ജീവനക്കാരും വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ബോട്ടിനടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. മാതാപിതാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് കൈനകരിയിലെ സ്വകാര്യ

കുട്ടനാട്: ഉല്ലാസത്തിനായി രണ്ടു വയസ്സുള്ള കുഞ്ഞുമായി കേരളത്തിൽ എത്തിയ മുംബൈക്കാരിയായ ടെക്കികൾ മടങ്ങുന്നത് തോരാത്ത കണ്ണീരോടെ. കണ്ണു തെറ്റിയപ്പോൾ ഹൗസ്‌ബോട്ടിൽ നിന്ന് കുഞ്ഞു മകൾ കായലിൽ വീണു മരിച്ചതാണ് ഈ കുടുംബത്തെ കണ്ണീരിലാക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൈനകരി മുണ്ടയ്ക്കൽ പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
മുംബൈ കല്യാൺ സ്വദേശികളായ ശിവപ്രസാദ് ഷെട്ടിയുടെ മകൾ അൻവിതഷെട്ടിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഹൗസ്ബോട്ട് മുണ്ടയ്ക്കൽ പാലത്തിനു സമീപം യാത്ര അവസാനിപ്പിച്ച് രാത്രി കാഴ്ചകൾ ആസ്വദിക്കാനായി തീരത്ത് നങ്കൂരമിട്ടിരുന്നു. ഇതിനു ശേഷം മാതാപിതാക്കളോടൊപ്പം ബോട്ടിന്റെ മുമ്പിലിരുന്ന് കളിക്കുന്നതിനിടെ കുട്ടി നദിയിലേക്ക് വീഴുകയായിരുന്നു.
കുട്ടി വെള്ളത്തിലേക്ക് വീണ ഉടൻ ശിവപ്രസാദും ബോട്ടിലെ ജീവനക്കാരും വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ബോട്ടിനടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. മാതാപിതാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഐ.ടി. ഉദ്യോഗസ്ഥനായ ശിവപ്രസാദും കുടുംബവും ഉല്ലാസ യാത്രയ്ക്കായി കേരളത്തിലേക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പള്ളാത്തുരുത്തി പള്ളിക്കടവിൽ നിന്നും കായൽ യാത്രയ്ക്കായി ഹൗസ്ബോട്ടിൽ കയറിയത്.
നെടുമുടി എസ്‌ഐ. കെ. പ്രസന്നന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

