- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഈസ്റ്റ് ടെക്സസിൽ രണ്ടു വയസുകാരൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു
ചെറോക്കി കൗണ്ടി (ടെക്സസ്): ഡാലസിൽ നിന്നും നൂറ്റിമുപ്പതു മൈൽ അകലെ സ്ഥിതി ചെയ്യുന്ന ബന്ധുക്കളുടെ വീട്ടിൽ മാതാവുമൊത്ത് അതിഥിയായി എത്തിയ രണ്ടു വയസ്സുകാരൻ അശ്രദ്ധയായി വെച്ചിരുന്ന തോക്കെടുത്തു കളിക്കുന്നതിനിടയിൽ കഴുത്തിനു വെടിയേറ്റു മരിച്ചു. സെപ്റ്റംബർ 27 വ്യാഴാഴ്ചയായിരുന്നു സംഭവം.അമ്മയും രണ്ടു കുട്ടികളും ഒരുമിച്ചാണ് ഇവിടെ സന്ദർശനത്തിനെത്തിയത്. ബെഡ്റൂമിൽ രണ്ടു കുട്ടികളും ചുറ്റി കറങ്ങുന്നതിനിടയിലാണ് തോക്ക് ശ്രദ്ധയിൽപ്പെട്ടത്.സംഭവം നടക്കുമ്പോൾ വീട്ടിനകത്തു പല മുതിർന്നവരും ഉണ്ടായിരുന്നതായി ചെറോക്കി ഷെറിഫ് ജെയിംസ് കാമ്പൽ പറഞ്ഞു. ശബ്ദം കേട്ട് മറ്റുള്ളവർ ഓടിയെത്തുമ്പോൾ കഴുത്തിന് വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ഇതിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരുടെ പേരിലും കേസെടുത്തിട്ടില്ലാ എന്ന് ഷെറിഫ് പറഞ്ഞു. ചെറിയ കുട്ടികൾ , അശ്രദ്ധയായി വയ്ക്കുന്ന തോക്കെടുത്തു കളിക്കുന്നതിനിടയിൽ അപകടം സംഭവിക്കുന്നതു ആദ്യമല
ചെറോക്കി കൗണ്ടി (ടെക്സസ്): ഡാലസിൽ നിന്നും നൂറ്റിമുപ്പതു മൈൽ അകലെ സ്ഥിതി ചെയ്യുന്ന ബന്ധുക്കളുടെ വീട്ടിൽ മാതാവുമൊത്ത് അതിഥിയായി എത്തിയ രണ്ടു വയസ്സുകാരൻ അശ്രദ്ധയായി വെച്ചിരുന്ന തോക്കെടുത്തു കളിക്കുന്നതിനിടയിൽ കഴുത്തിനു വെടിയേറ്റു മരിച്ചു.
സെപ്റ്റംബർ 27 വ്യാഴാഴ്ചയായിരുന്നു സംഭവം.അമ്മയും രണ്ടു കുട്ടികളും ഒരുമിച്ചാണ് ഇവിടെ സന്ദർശനത്തിനെത്തിയത്. ബെഡ്റൂമിൽ രണ്ടു കുട്ടികളും ചുറ്റി കറങ്ങുന്നതിനിടയിലാണ് തോക്ക് ശ്രദ്ധയിൽപ്പെട്ടത്.സംഭവം നടക്കുമ്പോൾ വീട്ടിനകത്തു പല മുതിർന്നവരും ഉണ്ടായിരുന്നതായി ചെറോക്കി ഷെറിഫ് ജെയിംസ് കാമ്പൽ പറഞ്ഞു.
ശബ്ദം കേട്ട് മറ്റുള്ളവർ ഓടിയെത്തുമ്പോൾ കഴുത്തിന് വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ഇതിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരുടെ പേരിലും കേസെടുത്തിട്ടില്ലാ എന്ന് ഷെറിഫ് പറഞ്ഞു.
ചെറിയ കുട്ടികൾ , അശ്രദ്ധയായി വയ്ക്കുന്ന തോക്കെടുത്തു കളിക്കുന്നതിനിടയിൽ അപകടം സംഭവിക്കുന്നതു ആദ്യമല്ലെന്നും നോർത്ത് ടെക്സസിൽ 3 വയസ്സുള്ള കുട്ടി തോക്കെടുത്തു സ്വയം തലക്കു നേരെ വെടിയുതിർത്ത് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഷെറിഫ് പറഞ്ഞു. മാതാപിതാക്കളും മുതിർന്നവരും തോക്ക് വീടിനകത്ത് അശ്രദ്ധയായി വയ്ക്കാതെ വളരെ സൂക്ഷിച്ച് ലോക്ക് ചെയ്തു വെക്കണമെന്ന് ഷെറിഫ് അറിയിച്ചു.