- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിയും റഷ്യയും പരാജയപ്പെട്ടിടത്ത് ഇന്ത്യ; രാജ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇനി റഷ്യാക്കാരൻ
ചെന്നൈ: ജർമൻ ഡോക്ടർമാർ രക്ഷയില്ലെന്ന് വിധിയെഴുതിയ രണ്ടര വയസുകാരനായ റഷ്യൻ കുട്ടിക്ക് ഇന്ത്യൻ ഡോക്ടർമാർ ജീവിതത്തിലേക്ക് മടങ്ങി വരവ് ഒരുക്കി. ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ റഷ്യക്കാരനാണ് ഇന്ത്യൻ ഡോക്ടർമാരുടെ മികവിൽ ജീവിതത്തിലേക്ക് മടങ്ങി വന്നത്. ഹൃദയത്തിലെ തകരാറ
ചെന്നൈ: ജർമൻ ഡോക്ടർമാർ രക്ഷയില്ലെന്ന് വിധിയെഴുതിയ രണ്ടര വയസുകാരനായ റഷ്യൻ കുട്ടിക്ക് ഇന്ത്യൻ ഡോക്ടർമാർ ജീവിതത്തിലേക്ക് മടങ്ങി വരവ് ഒരുക്കി. ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ റഷ്യക്കാരനാണ് ഇന്ത്യൻ ഡോക്ടർമാരുടെ മികവിൽ ജീവിതത്തിലേക്ക് മടങ്ങി വന്നത്.
ഹൃദയത്തിലെ തകരാറുമൂലം മരണത്തെ മുന്നിൽ കണ്ട കുട്ടിക്കാണ് ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ കിട്ടിയത്. റഷ്യയിലെ മോസ്‌കോയിൽ നിന്നുള്ള ഗ്ലേബ് കുദ്രിയാവ്‌സേവ് എന്ന ഒമ്പത് വയസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗ ബാധിതനായ കുട്ടിയെ റഷ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദയത്തിന്റെ തകരാറ് കണ്ടെത്തിയത്. ഇനി രക്ഷയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. ഇന്ത്യൻ ആശുപത്രികളുടെ ചികിൽസാ മികവ് തിരിച്ചറിഞ്ഞ് പിന്നെ ഇന്ത്യയിലെത്തി. അതും ജർമ്മനിയിലെ ഡോകടർമാരും കൈയൊഴിഞ്ഞ ശേഷം
ശരീര ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുട്ടിയുടെ ഹൃദയത്തിന് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. രക്ഷപ്പെടാനുള്ള സാഹചര്യം വളരെ കുറവാണെന്നും ഹൃദയം മാറ്റിവെയ്ക്കുക മാത്രമാണ് ഏക മാർഗമെന്നും ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് തന്റെ മകനുമായി മാതാവ് നെലി കുദ്രിയാവ്‌സേവ് ജർമനിയിലെത്തിയത്. എന്നാൽ കുട്ടിയുടെ ശ്വാസകോശത്തിലെ മർദം വളരെ കൂടുതലാണെന്നും രക്ഷപെടാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി ശസ്ത്രക്രിയയ്ക്ക് വിസമ്മതിക്കുകയായിരുന്നു ജർമൻ ഡോക്ടർമാർ.
ഒടുവിൽ നെലി കുട്ടിയുമായി ഇന്ത്യയിലെത്തി. അങ്ങനെ ഡിസംബർ 19ന് ചെന്നൈയിലെ ഫോർത്തിസ് മലർ ആശുപത്രിയിൽ കുട്ടിയുടെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യൻ ഡോക്ടർമാർ വിജയകരമായി നടത്തി. പത്ത് ദിവസമെടുത്തു കുട്ടിയുടെ ശരീരം പുതിയ ഹൃദയവുമായി ഇണങ്ങിച്ചേരാൻ. ബംഗളൂരുവിൽ നിന്നാണ് കുട്ടിക്ക് ഇണങ്ങുന്ന ഹൃദയം എത്തിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച രണ്ട് വയസുകാരന്റെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്.
ശസ്ത്രക്രിയയേക്കാൾ കുട്ടിക്ക് ചേരുന്ന ഹൃദയം കണ്ടെത്തുകയായിരുന്നു ഏറ്റവും ശ്രമകരമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സുരേഷ് റാവു പറഞ്ഞു.