- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ഭരണകൂടം പ്രഖ്യപിച്ച പൊതുമാപ്പു പ്രയോജനപ്പെടുത്തി നാട്ടിൽ മടങ്ങിയെത്തുന്നത് 20,000 ഇന്ത്യക്കാർ; ഭൂരിഭാഗവും തമിഴ്‌നാട്ടിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള പ്രവാസികൾ; ഇന്ത്യക്കാർക്കായി റിയാദിൽ പ്രത്യേക സെന്റർ ഒരുക്കി ഭരണകൂടം
റിയാദ്: സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങിയെത്തുന്നത് ഇരുപതിനായിരം ഇന്ത്യക്കാർ. വീസ കാലാവധി തീർന്നിട്ടും അനധികൃതമായി രാജ്യത്തു തുടർന്നവർക്ക് രാജ്യംവിടാനുള്ള സൗകര്യമാണ് സൗദി ഭരണകൂടം നല്കിയിരിക്കുന്നത്. അനധികൃതമായി താമസിക്കുന്നതുമൂലം അനുഭവിക്കുന്ന നരകയാതന അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനുള്ള അവസരമായിട്ടാണ് പല ഇന്ത്യക്കാരും ഇതിനെ കാണുന്നത്. 2017 മാർച്ച് 29 ബുധനാഴ്ച മുതൽ 90 ദിവസമാണ് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്നത്. 20,321 ഇന്ത്യക്കാരാണ് പൊതുമാപ്പു പ്രയോജനപ്പെടുത്താൻ അപേക്ഷ നല്കിയിരിക്കുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെ കൗൺസുലർ ആയ അനിൽ നൗതിയാൽ അറിയിച്ചത്. തമിഴ്‌നാട്ടിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള ഇന്ത്യക്കാരാണ് ഇതിൽ ഭൂരിഭാഗവും. നാട്ടിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന തമിഴരിൽ 1500 ബ്ലൂകോളർ ജോലിക്കാരും ഉൾപ്പെടുന്നു. പൊതു മാപ്പു പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്കു മാത്രമായി റിയ
റിയാദ്: സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങിയെത്തുന്നത് ഇരുപതിനായിരം ഇന്ത്യക്കാർ. വീസ കാലാവധി തീർന്നിട്ടും അനധികൃതമായി രാജ്യത്തു തുടർന്നവർക്ക് രാജ്യംവിടാനുള്ള സൗകര്യമാണ് സൗദി ഭരണകൂടം നല്കിയിരിക്കുന്നത്. അനധികൃതമായി താമസിക്കുന്നതുമൂലം അനുഭവിക്കുന്ന നരകയാതന അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനുള്ള അവസരമായിട്ടാണ് പല ഇന്ത്യക്കാരും ഇതിനെ കാണുന്നത്.
2017 മാർച്ച് 29 ബുധനാഴ്ച മുതൽ 90 ദിവസമാണ് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്നത്. 20,321 ഇന്ത്യക്കാരാണ് പൊതുമാപ്പു പ്രയോജനപ്പെടുത്താൻ അപേക്ഷ നല്കിയിരിക്കുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെ കൗൺസുലർ ആയ അനിൽ നൗതിയാൽ അറിയിച്ചത്. തമിഴ്‌നാട്ടിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള ഇന്ത്യക്കാരാണ് ഇതിൽ ഭൂരിഭാഗവും.
നാട്ടിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്ന തമിഴരിൽ 1500 ബ്ലൂകോളർ ജോലിക്കാരും ഉൾപ്പെടുന്നു. പൊതു മാപ്പു പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്കു മാത്രമായി റിയാദിൽ പ്രത്യേക സെന്റർ സ്ഥാപിച്ചിട്ടുണ്ട്. പൊതുമാപ്പ് പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസിയും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനു മുമ്പ് 2013ലാണ് സൗദിയില് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. അന്ന് റിയാദിലും ജിദ്ദയിലുമായി പരിമിതപ്പെടുത്തിയിരുന്നു. ഇക്കുറി 21 സ്ഥലങ്ങളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അവസരമുണ്ട്. 2013ൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിവയരേക്കാൾ കുറവാണ് ഇത്തവണത്തെ എണ്ണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.