- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2020-ഓടെ രാജ്യമെമ്പാടും 20,000 ഭവനങ്ങൾ പണിയാൻ പദ്ധതി; ആദ്യഘട്ടം അടുത്ത വർഷം 4000 വീടുകൾ പണിയുന്നതോടെ ആരംഭിക്കും
ഡബ്ലിൻ: 2020-ഓടെ രാജ്യമെമ്പാടും 20,000 ഭവനങ്ങൾ കൂടി പണിയാൻ സർക്കാർ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ അടുത്ത വർഷം നാലായിരം വീടുകൾ പൂർത്തിയാക്കുമെന്നും ഭവനനിർമ്മാണം നാമായുടെ നേതൃത്വത്തിലായിരിക്കുമെന്നുമാണ് പരിസ്ഥിതി മന്ത്രി അലൻ കെല്ലി വ്യക്തമാക്കിയത്. പുതുതായി പണിയുന്ന 20,000 വീടുകളിൽ 90 ശതമാനവും ഗ്രേറ്റർ ഡബ്ലിൻ ഏരിയയിലായിരിക്കും. ഇതിൽ തന്നെ 75
ഡബ്ലിൻ: 2020-ഓടെ രാജ്യമെമ്പാടും 20,000 ഭവനങ്ങൾ കൂടി പണിയാൻ സർക്കാർ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ അടുത്ത വർഷം നാലായിരം വീടുകൾ പൂർത്തിയാക്കുമെന്നും ഭവനനിർമ്മാണം നാമായുടെ നേതൃത്വത്തിലായിരിക്കുമെന്നുമാണ് പരിസ്ഥിതി മന്ത്രി അലൻ കെല്ലി വ്യക്തമാക്കിയത്. പുതുതായി പണിയുന്ന 20,000 വീടുകളിൽ 90 ശതമാനവും ഗ്രേറ്റർ ഡബ്ലിൻ ഏരിയയിലായിരിക്കും. ഇതിൽ തന്നെ 75 ശതമാനവും വീടുകൾ ആയിരിക്കും പണിയുക.
മൂന്നു ലക്ഷം യൂറോയോ അല്ലെങ്കിൽ അതിൽ താഴെയോ ചെലവിലായിരിക്കും പുതിയ ഭവനങ്ങൾ പണിയാൻ ഉദ്ദേശിക്കുന്നത്. വീടുവിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഡബ്ലിനിലുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഭവനപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വീടുവിപണിയിലെ പ്രതിസന്ധി കൂടുതലായും ഡബ്ലിനിലാണ് അനുഭവപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ തലസ്ഥാനത്തെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി മുന്നോട്ടുപോകുകയെന്നുമാണ് അലൻ കെല്ലി വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്ത വർഷം ലോക്കൽ അഥോറിറ്റി 1500-ലധികം ഹൗസിങ് യൂണിറ്റുകൾ പണിയുകയും അത്രത്തോളം തന്നെ വീടുകളും ഫ്‌ലാറ്റുകളും കൗൺസിൽ നിർമ്മിക്കുമെന്നും മന്ത്രി പറയുന്നു.