- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ദോഹ മുനിസിപ്പാലിറ്റിയിൽ 20 വാണിജ്യ തെരുവുകൾ കൂടി തുടങ്ങും
ദോഹ: ദോഹ മുനിസിപ്പാലിറ്റി പരിധിയിൽ 20 വാണിജ്യ തെരുവുകൾ കൂടി തുടങ്ങാൻ പദ്ധതിയിടുന്നതായി മുനിസിപ്പൽ നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലായിരിക്കും ഇനിയുള്ള വാണിജ്യ തെരുവുകൾ നിർമ്മിക്കുകയെന്നും ഈ മേഖലകളിലെ ആളുകളുടെ ആവശ്യം പരിഗണിച്ചാണ് വാണിജ്യ തെരുവുകൾ ആരംഭിക്കുന്നതെന്നും സെൻട്രൽ മുനിസിപ്പൽ കൗൺസില
ദോഹ: ദോഹ മുനിസിപ്പാലിറ്റി പരിധിയിൽ 20 വാണിജ്യ തെരുവുകൾ കൂടി തുടങ്ങാൻ പദ്ധതിയിടുന്നതായി മുനിസിപ്പൽ നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലായിരിക്കും ഇനിയുള്ള വാണിജ്യ തെരുവുകൾ നിർമ്മിക്കുകയെന്നും ഈ മേഖലകളിലെ ആളുകളുടെ ആവശ്യം പരിഗണിച്ചാണ് വാണിജ്യ തെരുവുകൾ ആരംഭിക്കുന്നതെന്നും സെൻട്രൽ മുനിസിപ്പൽ കൗൺസിലിന്റെ സൗത്ത് ഖലീഫ പ്രതിനിധി ഹമദ് ബിൻ ഖാലിദ് ഖലീഫ അൽകുബൈസി വെളിപ്പെടുത്തി.
ജനസാന്ദ്രതയേറിയ മൂന്ന് പ്രധാന റോഡുകളിൽ ഏതെങ്കിലുമൊന്ന് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കണമെന്നും ഹമദ് അൽകുബൈസി മുനിസിപ്പൽ മന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർമാർക്കറ്റ്, ബേക്കറി, ബാർബർഷോപ്പ്, റസ്റ്റോറന്റ്, ഫാർമസി തുടങ്ങി ഒരു കുടുംബത്തിന്റെ ദൈനംദിനം സേവനങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാക്കാൻ തക്കതായിരിക്കണം വ്യാപാര തെരുവുകൾ എന്നു അൽകുബൈസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദോഹയിലും അൽ റയ്യാനിലുമുള്ള കമേഴ്‌സ്യൽ തെരുവുകളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കാൻ കഴിഞ്ഞ ഡിംസബറിൽ മന്ത്രാലയം പദ്ധതിയിട്ടിരുന്നു. വിവിവധ മുനിസിപ്പാലിറ്റികളിൽ അനുഭവപ്പെടുന്ന കടകളുടെ ക്ഷാമം പരിഹരിക്കാൻ മന്ത്രാലയം മുൻകൈയെടുക്കണമെന്നാണ് പരക്കെയുള്ള ആവശ്യം. കടകൾ തുടങ്ങാൻ ആവശ്യത്തിന് കമേഴ്‌സ്യൽ സ്ഥലം ലഭ്യമാകാത്തതിനാൽ പലയിടങ്ങളിലും കെട്ടിടങ്ങളുടെ വാടക പതിന്മടങ്ങ് കൂടിയിട്ടുമുണ്ട്.