ഡബ്ലിൻ: ആരോഗ്യമന്ത്രിയും ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷനും തമ്മിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ നഴ്‌സുമാരുടെ ശമ്പളം ആഴ്ചയിൽ 20 യൂറോ വർധിപ്പിക്കാൻ തീരുമാനമായി. നഴ്‌സുമാർക്ക് അൺസോഷ്യൽ അവേഴ്‌സിനുള്ള പ്രതിഫലമാണ് ഈ 20 യൂറോ. അതേസമയം മുമ്പ് ഡോക്ടർമാർ ചെയ്തിരുന്ന ചില ജോലികൾ നഴ്‌സുമാർ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. അതുകൊണ്ടു തന്ന നഴ്‌സുമാരുടെ ജോലിഭാരം വർധിക്കുകയും ജൂണിയർ ഡോക്ടർമാർക്ക് ജോലിഭാരം കുറയുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

ഹണ്ടിങ്ടൺ റോഡ് എഗ്രിമെന്റ് അനുസരിച്ചുള്ള ചില നിർദേശങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു പുതിയ നിർദേശങ്ങൾ വഴി. പുതിയ കരാർ അനുസരിച്ച് ബ്‌ലഡ് എടുക്കുന്ന ചുമതലയും ഇൻട്രാവേനിയസ് മരുന്നുകളുടെ അഡ്‌മിനിസ്‌ട്രേഷൻ, ആന്റി ബയോട്ടിക്കുകളുടെ ആദ്യ ഡോസ് നൽകുന്ന ചുമതല, രോഗികളെ ഡിസ്ചാർജ് ചെയ്യുക തുടങ്ങിയ ജോലികൾ നഴ്‌സുമാർ ചെയ്യേണ്ടിവരും. അതുകൊണ്ടു തന്നെ രോഗികൾക്ക് രക്തം നൽകാനും ഡിസ്ചാർജുമായി മറ്റും കാത്തിരിക്കേണ്ട സമയത്തിന് കുറവ് ഉണ്ടാകുകയും ചെയ്യും.