- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത വിജയം നേടാൻ 20 കടക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ജീവിത രീതികളിൽ നിന്നാണ് നിങ്ങൾ കൗമാര പ്രായം വിട്ട് 20-കളിലേക്ക് കടക്കുന്നത് എങ്കിൽ ഈ പതിറ്റാണ്ട് നിങ്ങൾക്ക് കടുത്ത ജീവിത പാഠങ്ങളായിരിക്കും നൽക്കാനിരിക്കുന്നത്. 20-കളിൽ നിങ്ങൾ അച്ഛനമ്മമാരോടപ്പമോ അല്ലെങ്കിൽ സ്വന്തം കാലിലോ ഏതു നിലയിലോ ആയിരിക്കട്ടെ, ഈ പ്രായം പിന്നിട്ടിവരിൽ നിന്ന് നിങ്ങൾക്ക് പഠി
വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ജീവിത രീതികളിൽ നിന്നാണ് നിങ്ങൾ കൗമാര പ്രായം വിട്ട് 20-കളിലേക്ക് കടക്കുന്നത് എങ്കിൽ ഈ പതിറ്റാണ്ട് നിങ്ങൾക്ക് കടുത്ത ജീവിത പാഠങ്ങളായിരിക്കും നൽക്കാനിരിക്കുന്നത്. 20-കളിൽ നിങ്ങൾ അച്ഛനമ്മമാരോടപ്പമോ അല്ലെങ്കിൽ സ്വന്തം കാലിലോ ഏതു നിലയിലോ ആയിരിക്കട്ടെ, ഈ പ്രായം പിന്നിട്ടിവരിൽ നിന്ന് നിങ്ങൾക്ക് പഠിക്കാനുണ്ട്. 20-കളിൽ നേരിട്ട വലിയ പ്രയാസങ്ങൾ എന്തൊക്കെയാണെന്ന ചോദ്യവുമായി പലരേയും സമീപിച്ചപ്പോൾ ലഭിച്ച മികച്ച 10 ഉത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. 20-കളലേക്ക് കടക്കുന്ന എല്ലാവരും പഠിച്ചിരിക്കേണ്ട പാഠങ്ങൾ.
1. നിങ്ങളുടെ ലോകവീക്ഷണത്തിൽ ഗുരുതര പിഴവുണ്ടാകും.
ബിരുദം കഴിഞ്ഞിറങ്ങുമ്പോൾ തന്നെ ജീവിതത്തെക്കുറിച്ച് ഒരു വ്യക്തമായ ധാരണ കിട്ടിക്കഴിഞ്ഞുവെന്ന് തോന്നൽ സ്വാഭാവികമായും ഉണ്ടാകും. പക്ഷേ നിങ്ങളുടെ ബന്ധങ്ങളും, രാഷ്ട്രീയവും, കരിയറും, മറ്റെല്ലാ കാര്യങ്ങളും നിങ്ങൾക്ക് പുനർനിർവചിക്കേണ്ടി വരും. റേച്ചൽ ലെയ്‌നി പറഞ്ഞ പോലെ 'നിങ്ങൾക്കുണ്ട് എന്ന് കരുതുന്ന എല്ലാം തെറ്റായിരുന്നെന്നും ആശയക്കുഴപ്പം നിറഞ്ഞതായിരുന്നെന്നും പൂർണമായും മിഥ്യയായിരുന്നെന്നും നിങ്ങൾ കണ്ടെത്തുന്നു.'
2. കള്ളവും ഒഴിവുകഴിവുകളും കൊണ്ട് രക്ഷപ്പെടുക പ്രയാസമാണ്.
വീട്ടിലും കോളെജിലുമെല്ലാം കള്ളക്കഥകൾ പറഞ്ഞും ഒഴിവുകഴിവുകൾ പറഞ്ഞോ രക്ഷപ്പെടുന്നത് നിങ്ങൾ ഒരു പതിവാക്കിയിട്ടുണ്ടാകാം. പക്ഷേ ഈ ശീലം നിങ്ങളുടെ വ്യക്തിപരവും പ്രൊഫഷണലുമായ ജീവിതങ്ങളിൽ ദോഷം ചെയ്യും. 'സത്യത്തിന് അതിന്റെ മോശം ഭാഗം പുറത്തെത്തിക്കാൻ ഒരു മാർഗമുണ്ട്. അതു കൊണ്ട് വിശ്വാസ്യതയെ എത്രയും വേഗത്തിൽ നിങ്ങൾ ഗൗരവത്തിലെടുക്കുന്നുവോ അത്രയും വേഗം നിങ്ങൾ് ആഗ്രഹിച്ചത് നേടാനാകും' അർജുന പെർകിൻസ് പറയുന്നു.
3. ഇതുവരെ കളിച്ച കളികൾ ഇനി നടക്കില്ല
കോളെജ് കാലത്ത് പുലർച്ചെ വരെ നീളുന്ന രാത്രി പാർ്ട്ടികളും രാവിലെ വൈകി ക്ലാസിലെത്തുന്നതുമെല്ലാം പതിവായിരിക്കാം. എന്നാൽ ഈ ജീവിത രീതി ഏതാണ്ടെല്ലാ കരിയറകൾക്കും യോജിച്ചതല്ല. 20-കളിൽ നിങ്ങൾ മുന്നേറുമ്പോൾ നിങ്ങളുടെ ശരീരത്തിന് ഇതൊരു ഭാരമാകുന്നത് നിങ്ങൾ തിരിച്ചറിയും. ഇത്തരം രീതികൾക്ക് ഒരു ഒതുക്കം കൊണ്ടു വരിക. വ്യായാമം ചെയ്യുക. നന്നായി ഭക്ഷണം കഴിക്കുക. ഇങ്ങനെയാകുമ്പോൾ നിങ്ങള്ുടെ ഭാവി നിങ്ങൾക്ക് നന്ദി പറയും.
4. എപ്പോഴും ശരിയായില്ലെങ്കിൽ ആളുകൾക്ക് നിങ്ങളോട് വിദ്വേഷമുണ്ടാകും
കാര്യങ്ങളെല്ലാം ശരിയായിരിക്കാൻ നോക്കുക. ഇതൊരു മത്സരമൊന്നുമല്ല. ജീവിത കാലം മുഴുവൻ വിജയം മാത്രമായിരിക്കില്ല. അതു കൊണ്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുക. തെറ്റുകൾ സമ്മതിക്കുക. ക്ഷമാപണം നടത്തുക.
5. ജീവിതം കടുത്തതാണ്, അതൊരിക്കലും അനായമാകില്ല
ഇരുപതികളിൽ ഉത്തരവാദിത്തങ്ങൽ തലയ്ക്കുമീതെ കുമിഞ്ഞു കൂടുമ്പോൾ എല്ലാം വിജയകരമായി നിറവേറ്റാൻ ഏറെ പാടുപെടേണ്ടതുണ്ടെന്ന് നിങ്ങൽ തിരിച്ചറിയും. ഇവിടെ തീർച്ചയായും പരാജയങ്ങളും തിരിച്ചടികളും ഉണ്ടാകും. ഇതൊരു പക്ഷേ സമയമെടുത്തേക്കാം. എല്ലാം ഒന്നു ശരിയാകാൻ. പക്ഷേ മുന്നോട്ടുള്ള പ്രയാണം തുടരുക.
6. ആത്മാർത്ഥ ബന്ധങ്ങൾ നിലനിർത്താൻ് പ്രയാസമാണ്
വിവാഹ ബന്ധമോ അല്ലെങ്കിൽ ഗൗരവത്തിലുള്ള പ്രണയമോ ഉണ്ടാകുമ്പോൾ അത് നിലനിർത്താൻ ഒരു പാട് വിട്ടുവീഴ്ചകളും പരിശ്രമങ്ങളും വേണ്ടി വരുമെന്ന് ഈ പ്രായത്തിൽ നിങ്ങൾ തിരിച്ചറിയും. പക്ഷേ നിങ്ങളുടെ സന്തുഷ്ട ജീവിതത്തിന് ഈ ബന്ധങ്ങൽ നിലനിൽക്കേണ്ടത് ജീവിതത്തിൽ മറ്റെന്തിനേക്കാളും ആവശ്യവും പ്രധാനവുമാണ്. ശ്രമങ്ങൾ ഈ വഴിക്കാകുക.
7. ആസക്തികളെ എന്നെന്നും പിന്തുടരാനോ നിലനിർത്താനോ കഴിയില്ല
ജീവിതം ആസ്വദിക്കുന്നില്ലെങ്കിൽ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം കൊണ്ട് ഒരു അർത്ഥവുമില്ല. നിങ്ങളുടെ ഇഷ്ടങ്ങളേയും എന്നെന്നും കൊണ്ടു നടക്കേണ്ട ആഗ്രഹങ്ങളേയും മാറ്റി നിർത്തി അഞ്ചും ആറും അക്ക ശമ്പളത്തിനു മാത്രമായാണ് നിങ്ങളുടെ കരിയറിനെ സമീപിക്കുന്നതെങ്കിൽ ഒരു കറിയർ മാറ്റം നിങ്ങൾ തീർത്തും പ്രയാസമേറിയതായിരിക്കും. തർക്കങ്ങളെ മാറ്റിനിർത്തുക. തർക്കത്തിൽ ആരും ജയിക്കുന്നില്ല. ക്ഷാമപണം നടത്തുക, അതു സ്വീകരിക്കുക. നെഗറ്റിവിറ്റി കൊണ്ട് ജീവിതം നിറയ്ക്കരുത്. വിജയിക്കുകയാണ് ലക്ഷ്യമെങ്കിൽ പഠനം തുടർന്നു കൊണ്ടേയിരിക്കണം. വൈകാരികമായി ഒരു തീരുമാനത്തിലും എത്തിപ്പെടരുത്. ഇതു നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി തകർത്തേക്കാം.
8. പണമുണ്ടാക്കാൻ കഠിനാധ്വാനം തന്നെ വേണം
കുടുംബം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടാകാം. അതു കൊണ്ട് പണത്തിന്റെ മൂല്യം ഗ്രഹിച്ചെടുക്കാൻ നിങ്ങൾക്കു പ്രയാസമായിരിക്കും. സ്വന്തമായി ജീവിച്ചു തുടങ്ങുമ്പോൾ പണത്തെ സംബന്ധിച്ച പല യാഥാർത്ഥ്യങ്ങളും നിങ്ങൾ തിരിച്ചറിയാൻ തുടങ്ങും. വാങ്ങാനിരിക്കുന്ന ഒരു വസ്തുവിന്റെ വില നിങ്ങൾ തത്തുല്യമായി അധ്വാനത്തിന്റെ മൂല്യവുമായി തട്ടിച്ചു നോക്കുകയും രണ്ടാമതൊന്നു കൂടി അലാചിക്കുകയും ചെയ്യും. ഇക്കാലയളവിൽ തന്നെയാണ് നിങ്ങളുടെ സൗഹൃദ വലയങ്ങൾ ചുരുങ്ങി വരിക.
9. കുടുംബത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും
കുടുംബം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതുവരെ കുടുംബമാണ് നങ്ങളെ സാമ്പത്തികമായും അല്ലാതെയും പിന്തുണച്ചത്. ഒരു കുട്ടിയെ പോലെയാണ് മാതാപിതാക്കൾ എപ്പോഴും നിങ്ങളെ പരിഗണിക്കുക. അതു കൊണ്ട് തന്നെ പ്രായമേറിവരുന്നതോടെ അവർക്ക് നിങ്ങളുടെ വൈകാരികവും ചിലപ്പോൾ സാമ്പത്തകിവുമായ സഹായങ്ങളും ആവശ്യമായി വരും. പിന്നെ ഒരു ഭാഗത്ത് കടം നിങ്ങളെ വേട്ടയാടും. പഠിക്കാനെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടി വരും. അതിനനുസരിച്ചു വേണം ചെലവുകളെ ക്രമീകരിക്കാൻ. എങ്കിലെ വേഗത്തിൽ ഒരു മോചനം സാധ്യമാകൂ. ചിലപ്പോൾ ഈ സമയത്തു തന്നെയായിരിക്കും നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതും. ബുദ്ധിപരമായിരിക്കണം ഇതിന്റെ ഉപയോഗം. ഇല്ലെങ്കിൽ് പണി പാളും.
10. മുതിർന്ന ഒരാളായുള്ള മാറ്റം ഇന്ദ്രജാലമല്ല
സ്പഷ്ടമായ ഒരു മാറ്റം എന്നതിലുപരി ഒരു മുതിർന്നയാളാകുക എന്നത് ഉയർന്ന പ്രതീക്ഷകളുമായി ബന്ധപ്പെട്ട കാര്യമാണ്. ഒരു മുതിർന്നയാളായി എത്ര നല്ല രീതിയിൽ പെരുമാറുമ്പോഴും ഇതിനെല്ലാം പിന്നിൽ ചെയ്യുന്നത് എന്താണെന്ന് തിരിച്ചറിയാത്ത ഒരു കുട്ടി നിങ്ങളിൽ എപ്പോഴും ഉണ്ടെന്ന് മറക്കരുത്, ഹഫ് പവൽ പറയുന്നു. പിന്നെ എല്ലാ പ്രശ്‌നങ്ങളും 30 ആകുമ്പോഴേക്ക് പരിഹരിച്ചു കഴിഞ്ഞിരിക്കുമെന്ന് ഒരു തോന്നലുണ്ടാകും. ഈ തോന്നൽ എത്രത്തോളം ബുദ്ധിരഹിതമായിരുന്നെന്ന് നിങ്ങൾ തിരിച്ചറിയുകെ 30-ാം പിറന്നാൾ അടുത്തു വരുമ്പോഴാണ്. പ്രായമേറുന്നതിനനുസരിച്ച് വിവേകിയായി മാറുന്നുവെന്നതാണ് വസ്തുത. പക്ഷേ നിങ്ങളുടെ തീരുമാനങ്ങളെ നിങ്ങൾ എപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കണം.
എല്ലാവരും നിങ്ങളെ പോലെ തന്നെയാണെന്ന് ഈ കാര്യങ്ങളിൽ നിന്ന് നിങ്ങൾ മനസ്സിലാക്കിയെടുക്കുക. ഇത് നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരും ഉൾക്കാഴ്ചയുള്ളവരും ക്ഷമാശീലരും ആക്കിത്തീർക്കും.