ദീപാവലിക്ക് തീയറ്ററുകളിലെത്തും എന്ന് പറഞ്ഞിരുന്ന ശങ്കര്‌രജനികാന്ത് ചിത്രം 2.0യുടെ റിലീസ് തിയതി മാറ്റിവച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. റീലിസ് വൈകുമെന്നറിഞ്ഞതോടെ നിരാശരായ സിനിമാ പ്രേമികൾക്കായി റീലിസ് വൈകുന്നതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

വിഎഫ്എക്‌സ് ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് നീട്ടിവയ്ക്കാൻ കാരണമെന്ന് ശങ്കർ പറയുന്നു. ഒരു വലിയ കമ്പനിയെയാണ് വിഎഫ്എക്‌സ് വർക്ക് ഏൽപിച്ചതെന്നും ദീപാവലിക്ക് ആവുമ്പോഴേക്കും എല്ലാം പൂർത്തിയാകുമെന്ന് അവർവാക്കും തന്നെങ്കിലും കുറിച്ചു കൂടി സമയം തരണമെന്ന് പിന്നീട് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പറഞ്ഞിരുന്നത് അനുസരിച്ചാണ് റിലീസ് ദിനം പ്രഖ്യാപിച്ചതെന്നും എന്നാൽ പിന്നീട് മാറ്റേണ്ടിവരുകയായിരുന്നെന്നും ശങ്കർ വ്യക്തമാക്കി.

റിലീസ് ജനുവരിയിലേക്ക് നീട്ടിയെങ്കിലും ദുബായിൽ വച്ച് ഓഡിയോ റിലീസ് നടക്കുമ്പോഴാണ് ജനുവരിയിലും ജോലികൾ തീരില്ല എന്ന് അവർ പറയുന്നത്. ഞങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി, സിസ്സാഹായരായെന്നും സംവിധായകൻ പറയുന്നു. ലണ്ടൻ, മോൺഡ്രിയൽ, യുക്രൈൻ, ബൾഗേറിയ എന്നിവിടങ്ങളിൽ ചിത്രീകരിച്ച 2100 വി.എഫ്.എക്‌സ് ഷോട്ടുകൾ ചിത്രത്തിലുണ്ട്. സംവിധായകൻ പറഞ്ഞു.

ഒരു പുതിയ കമ്പനിയെ സമീപിക്കുമ്പോൾ ഒരുപാട് പ്രായോഗിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഒരു ചെടിയെ വേരോടെ പറിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നതു പോലെയുള്ള പ്രശ്‌നമാണ്- ശങ്കർ പറഞ്ഞു.

മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വർഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകർ. ശങ്കർ, ജയമോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവൻ ഷാജോൺ, റിയാസ് ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആർ റഹ് മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് വർക്കുകൾ ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് ആർട്ട് ഡയറക്ടർ. കേരളത്തിലെ വിതരണാവകാശത്തിനായി വൻ തുകയാണ് 2.0 യുടെ ടീം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. 20 കോടിയോളം രൂപയാണ് സിനിമയ്ക്കായി അണിയറപ്രവർത്തകർ ചോദിക്കുന്നത്. റെക്കോഡ് തുകയാണിത്. മുമ്പ് ഓഗസ്റ്റ് സിനിമാസ് വലിയ തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു.