- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ചടങ്ങിന് പോകവേ ആഡംബര കാർ അപകടത്തിൽപെട്ട് 20 പേർക്ക് ദാരുണാന്ത്യം ; സംഭവം ന്യൂയോർക്കിലെ സ്‌കോഹാരി നഗരത്തിൽ ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ്; മരിച്ചവരിൽ 18 പേർ കാർ യാത്രികരും 2 പേർ കാൽനടയാത്രക്കാരും
ന്യൂയോർക്ക് : ആഡംബര കാർ അപകടത്തിൽപെട്ട് ഒരേ കുടുംബത്തിൽ പെട്ട 18 പേർ അടക്കം 20 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്‌ച്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ന്യൂയോർക്കിലെ സ്‌കോഹാരി നഗരത്തിലെ ആപ്പിൾ ബാരെൽ എന്ന ടൂറിസ്റ്റ് ഷോപ്പിന് മുൻപിലായിരുന്നു അപകടം. വിവാഹ ചടങ്ങിനായി കുടുംബം സഞ്ചരിച്ച ലിമോസിൻ ഗണത്തിൽപെട്ട ആഡംബര കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്റ്റേറ്റ് റൂട്ട് 30 സ്റ്റേറ്റ് റൂട്ട് 30 എ എന്നീ റോഡുകൾ ചേരുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിലായിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. ടൂറിസ്റ്റ് ഷോപ്പിന് സമീപമുള്ള മൈതാനത്ത് കാൽനടയാത്രികരുടെ മൃതദ്ദേഹങ്ങൾ കണ്ടുവെന്നായിരുന്നു ദൃക്‌സാക്ഷിയായ ആൾ പറഞ്ഞത്. മരിച്ചവരുടെ പേര് ഇതുവരെയായിട്ടും പുറത്ത് വിട്ടിട്ടില്ല. ആറ് ആംബുലൻസുകളും മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും ഒരു ഹെലിക്കോപ്റ്ററും എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തിന്റെ വിശദവിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്ന് പൊലീ
ന്യൂയോർക്ക് : ആഡംബര കാർ അപകടത്തിൽപെട്ട് ഒരേ കുടുംബത്തിൽ പെട്ട 18 പേർ അടക്കം 20 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്‌ച്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ന്യൂയോർക്കിലെ സ്‌കോഹാരി നഗരത്തിലെ ആപ്പിൾ ബാരെൽ എന്ന ടൂറിസ്റ്റ് ഷോപ്പിന് മുൻപിലായിരുന്നു അപകടം. വിവാഹ ചടങ്ങിനായി കുടുംബം സഞ്ചരിച്ച ലിമോസിൻ ഗണത്തിൽപെട്ട ആഡംബര കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്റ്റേറ്റ് റൂട്ട് 30 സ്റ്റേറ്റ് റൂട്ട് 30 എ എന്നീ റോഡുകൾ ചേരുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
അമിത വേഗത്തിലായിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. ടൂറിസ്റ്റ് ഷോപ്പിന് സമീപമുള്ള മൈതാനത്ത് കാൽനടയാത്രികരുടെ മൃതദ്ദേഹങ്ങൾ കണ്ടുവെന്നായിരുന്നു ദൃക്‌സാക്ഷിയായ ആൾ പറഞ്ഞത്. മരിച്ചവരുടെ പേര് ഇതുവരെയായിട്ടും പുറത്ത് വിട്ടിട്ടില്ല. ആറ് ആംബുലൻസുകളും മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും ഒരു ഹെലിക്കോപ്റ്ററും എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തിന്റെ വിശദവിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.