- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയുടെ ആക്രമണം കുറയുന്നു; പക്ഷെ കൂടുതൽ കൊലപ്പെടുന്നത് കാട്ടാനകളെന്ന് പഠന റിപ്പോർട്ട്; 20 ശതമാനം ആനകൾ ചരിയുന്നത് മനുഷ്യരുടെ ആക്രമണം മൂലമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന്റെ പഠനം
തൃശ്ശൂർ: മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച കൊയമ്പത്തൂരിലെ ആനയോടുള്ള ക്രൂരതയും വയനാട്ടിൽ കാട്ടാനയുടെ അക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവവും ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെയും വിരോധത്തിന്റെയും കഥകൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്.ഈ രണ്ടു സംഭവങ്ങളും സമാനതകളില്ലാത്ത വിധം അടുത്തടുത്ത ദിവസങ്ങളിൽ നടന്നുവെന്നതും യാദൃശ്ചികതയാണ്.
പണ്ടുമുതൽക്കെ മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്.എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ.ഇതാണ് ഈ പോരാട്ടത്തിലെ ഏറ്റവും കൗതുകകരമായ വസ്തുത. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ കുറവുവരികയും കൊല്ലപ്പെടുന്ന ആനകളുടെ എണ്ണം കൂടുകയും ചെയ്യുകയാണ്.
ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന്റെ കണക്ക് പ്രകാരം 2018-ൽ 218 കാട്ടാന ചരിഞ്ഞു. 2019-ൽ 242 കാട്ടാനയും 2020-ൽ 113 കാട്ടാനയും ചരിഞ്ഞു. ഭൂരിഭാഗം മരണങ്ങളും കാട്ടാനകൾ പരസ്പരം കുത്തുകൂടിയുള്ളതാണെങ്കിലും 20 ശതമാനം മനുഷ്യരുടെ ആക്രമണത്താലും 10 ശതമാനം ഷോക്കേറ്റുമാണെന്നാണ് പഠനം കാണിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിന്റെ കണക്ക് ചുവടെ
വർഷം 2018 2019 2020
മനുഷ്യൻ മരിച്ചത് 21 17 13
മനുഷ്യന് പരിക്ക് 45 46 34
കന്നുകാലി ചത്തത് 166 29 0
കൃഷി-വസ്തുനാശം 3236 4063 2848