ഷാർജ: ഇരുപതുകാരിയുടെ ചിത്രമുപയോഗിച്ച് ട്രോൾ ഉണ്ടാക്കിയതിന് പിന്നാലെ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. ലൈവ് സ്ട്രീമിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് ഷാർജ പൊലീസാണ് ഒടുവിൽ രക്ഷകരായത്. ഇന്ത്യൻ വംശജയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

ആത്മഹത്യയ്ക്ക് ഒരുങ്ങുന്നുവെന്ന പെൺകുട്ടിയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയകളിലൂടെയാണ് ദുബായ് സൈബർ പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ ഷാർജ പൊലീസിന് സന്ദേശം  കൈമാറുകയായിരുന്നു. ഷാർജ പൊലീസ് ഉടൻ തന്നെ പെൺകുട്ടിയുടെ ഫൽറ്റിലെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ഷാർജ അൽ സഹ്ദയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഫൽറ്റിൽ നിന്നും പെൺകുട്ടിയെ കൗൺസിലിങ്ങിനും മനഃശാസ്ത്ര ചികിത്സയ്ക്കും പൊലീസ് വിധേയമാക്കി.