ഷ്യൻ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസം സിറിയയിൽ കൊല്ലപ്പെട്ടത് 200 ഐഎസ് തീവ്രവാദികൾ. ഐഎസ് തിവ്രവാദികളെ രാജ്യത്തു നിന്ന് തുരത്താൻ പ്രസിഡന്റ് ബാഷർ ആസാദിന്റെ പ്രവർത്തനങ്ങൾക്ക് റഷ്യ വൻപിന്തുണയാണ് നൽകിയിരിക്കുന്നത്. ദാർ-ഉൾ- സൂർ സിറ്റിയിൽ നിന്നും ഭീകരരെ തുരത്തുന്നതിനായാണ് റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്.

റാഖയിൽ നിന്നും മൊസൂളിൽ നിന്നും രക്ഷപ്പെട്ട ഐഎസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രമാണ് ഈ സഥലം. ഈ മാസം മാത്രം 800ൽ അധികം തീവ്രവാദികളെയാണ് റഷ്യൻ പട്ടാളം ഇവിടെ നിന്നും കൊന്നൊടുക്കിയത്. റഷ്യൻ ജെറ്റുകൾ ഒരു ദിവസം 60 മുതൽ 70 വരെ ഫ്‌ളൈറ്റുകളാണ് ഒരു ദിവസം വ്യോമാക്രമണത്തിനായി ഉപയോഗിക്കുന്നത്. സിറ്റിയുടെ പകുതിയും സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലാണെങ്കിലും തീവ്രവാദികൾക്കും വൻ സ്വാധീനമാണ് ഇവിടെ ഉള്ളത്.

അമേരിക്കൻ ആക്രമണത്തെ തുടർന്ന് ഇറാഖിലെ മൊസൂളിൽ നിന്നും സിറിയയിലെ റാഖയിൽ നിന്നും പലായനം ചെയ്ത ഐഎസ് സംഘങ്ങൾ കൂട്ടത്തോടെ ദെർ-ഇൽ-സോറിലേക്ക് അടുത്ത മാസങ്ങളിൽ എത്തുകയായിരുന്നു. സിറിയയുടെ മധ്യത്തിലുള്ള അക്കർബാദിലുള്ള തീവ്രവാദികളെ തുരത്താൻ സിറിയൻ സൈന്യം പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ ദേർ-ഇൽ-സോറിലെ തീവ്രവാദികളെ തകർക്കുകയാണ് റഷ്യ.

സിറിയയെ സഹായിക്കാൻ 2015 സെപ്റ്റംബർ മുതൽ റഷ്യൻ സൈന്യം സിറിയയിൽ തമ്പടിക്കുന്നുണ്ട്. ഈ മാസം മാത്രം റഷ്യൻയുദ്ധ വിമാനങ്ങൾ 900 മിഷനുകളാണ് ഇവിടെ നടത്തിയത്. 40 ആയുധ ടാങ്കറുകൾ തകർക്കുകയും നൂറോളം ട്രക്കുകളെ നശിപ്പിക്കുകയും 800ഓളം തീവ്രവാദികളെ റഷ്യ കൊന്നൊടുക്കുകയും ചെയ്തു.