- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനകം പിടിയിലായത് 200 ലധികം ഡ്രൈവർമാർ; വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധന ശക്തമാക്കി മാനിറ്റോബ
വാഹനമോടിക്കുമ്പോൾ ഉള്ള മൊബൈൽ ഉപയോഗിക്കുന്നവർക്കുള്ള കർശന നിയമം നടപ്പിലാക്കി ഒരു മാസം പിന്നിട്ടപ്പോൾ ഇതുവരെ പിടിയിലായത് 200ലധികം പേർ. നവംബർ 1 ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമം അനുസരിച്ച് നൂറിലധികം പേരുടെ ലൈസൻസ് മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ലൈസൻസ് സസ്‌പെൻഷൻ ലഭിക്കുന്നതിന് പുറമേ 672 ഡോളർ പിഴയും സുരക്ഷാ റേറ്റിങ് സ്‌കെയിലിൽ അഞ്ച് ഡിമൈറിറ്റ് പോയിന്റും ഇതിന് പുറമേ ലഭിക്കും. കഴിഞ്ഞ ഒരു മാസം കൊണ്ട് വിന്നിപെഗ് പൊലീസ് പിടിയിലായ ഡ്രൈവർമാരുടെ എണ്ണം 149 ആണ്. കൂടാതെ ആർസിഎംപി 67 കേസും ബ്രാന്റൻ പൊലീസ് 21 കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എല്ലാം വാഹനം ഓടിക്കുന്നതിനിടയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം മൂലമാണമെന്നും റിപ്പോർട്ടിൽ പറ.ുന്നു. കർശനമായ ശിക്ഷ നടപ്പിലാക്കി തുടങ്ങിയിട്ടും പിടിയിലാകുന്നവരുടെ എണ്ണം കൂടിയതോടെ കനത്ത പരിശോധന ഉറപ്പാക്കി അപകടങ്ങൾ കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.
വാഹനമോടിക്കുമ്പോൾ ഉള്ള മൊബൈൽ ഉപയോഗിക്കുന്നവർക്കുള്ള കർശന നിയമം നടപ്പിലാക്കി ഒരു മാസം പിന്നിട്ടപ്പോൾ ഇതുവരെ പിടിയിലായത് 200ലധികം പേർ. നവംബർ 1 ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമം അനുസരിച്ച് നൂറിലധികം പേരുടെ ലൈസൻസ് മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
ലൈസൻസ് സസ്‌പെൻഷൻ ലഭിക്കുന്നതിന് പുറമേ 672 ഡോളർ പിഴയും സുരക്ഷാ റേറ്റിങ് സ്‌കെയിലിൽ അഞ്ച് ഡിമൈറിറ്റ് പോയിന്റും ഇതിന് പുറമേ ലഭിക്കും. കഴിഞ്ഞ ഒരു മാസം കൊണ്ട് വിന്നിപെഗ് പൊലീസ് പിടിയിലായ ഡ്രൈവർമാരുടെ എണ്ണം 149 ആണ്. കൂടാതെ ആർസിഎംപി 67 കേസും ബ്രാന്റൻ പൊലീസ് 21 കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എല്ലാം വാഹനം ഓടിക്കുന്നതിനിടയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം മൂലമാണമെന്നും റിപ്പോർട്ടിൽ പറ.ുന്നു.
കർശനമായ ശിക്ഷ നടപ്പിലാക്കി തുടങ്ങിയിട്ടും പിടിയിലാകുന്നവരുടെ എണ്ണം കൂടിയതോടെ കനത്ത പരിശോധന ഉറപ്പാക്കി അപകടങ്ങൾ കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.