തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ 200 പ്രവൃത്തിദിവസങ്ങളുണ്ടാകും. നിലവിൽ 192, 195 പ്രവൃത്തി ദിനങ്ങളാണുള്ളത്. അദ്ധ്യാപക പരിശീലനം ഇനി അഞ്ചു ദിവസം മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്തു ചേർന്ന ക്യൂഐപി യോഗത്തിലാണു തീരുമാനം.