- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസ്.ടി ഗ്ലോബൽ ബാംഗ്ലൂർ സെന്ററിലെ ജീവനക്കാരുടെ എണ്ണം 2,000 കവിയുന്നു
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ടെക്നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ബാംഗ്ലൂർ ഡെലിവറി സെന്ററിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതോടെ 2,000 ൽ അധികം ജീവനക്കാരുമായി ആഗോള തലത്തിൽ യു.എസ്.ടി ഗ്ലോബലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഡെലിവറി സെന്ററായി മാറിയിരിക്കുകയാണ് ബാംഗ്ലൂർ. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബാംഗ്ലൂർ കേന്ദ്രത്തിന്
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ടെക്നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ബാംഗ്ലൂർ ഡെലിവറി സെന്ററിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതോടെ 2,000 ൽ അധികം ജീവനക്കാരുമായി ആഗോള തലത്തിൽ യു.എസ്.ടി ഗ്ലോബലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഡെലിവറി സെന്ററായി മാറിയിരിക്കുകയാണ് ബാംഗ്ലൂർ.
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബാംഗ്ലൂർ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്ന് മുതൽ മികച്ച സേവനങ്ങളിലൂടെ ഓരോ വർഷവും കമ്പനി പുരോഗതിയിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. സെമികണ്ടക്ടർ, ഹൈ-ടെക്, റീറ്റെയിൽ മേഖലകളിൽ ആഭ്യന്തര-ആഗോള തലങ്ങളിൽ എഞ്ചിനീയറിങ് സേവനങ്ങളിലെ സൊലൂഷനുകൾ, ആപ്ലിക്കേഷൻ ഡവലപ്മെന്റ്, സപ്പോർട്ട് ആൻഡ് മെയിന്റനൻസ്, ടെസ്റ്റിങ്, വാലിഡേഷൻ ആൻഡ് വേരിഫിക്കേഷൻ, അനലിറ്റിക്സ് എന്നീ സേവനങ്ങൾ കമ്പനി പ്രദാനം ചെയ്യുന്നു.
'മൊബിലിറ്റി, ക്ലൗഡ്, അനലിറ്റിക്സ്, സൈബർ സുരക്ഷ തുടങ്ങിയ പുതു തലമുറ ഡിജിറ്റൽ സേവനങ്ങളിൽ ഞങ്ങൾ എടുത്തു പറയത്തക്ക സ്ഥാനം കൈവരിച്ചിട്ടുണ്ട്. ഐ.ടി മേഖലയിലെ വളരെ വേഗത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അഭിമുഖീകരിക്കുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുന്നതിന് ഇനിയും നിക്ഷേപങ്ങൾ നടത്താൻ ഞങ്ങൾ സന്നദ്ധമാണ്. ഞങ്ങളുടെ വളർച്ചയുടെ വേഗത പരിഗണിക്കുമ്പോൾ ബാംഗ്ലൂർ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം അടുത്ത എട്ട്-പത്ത് മാസങ്ങൾക്കകം തന്നെ മൂവായിരം കടക്കും.' യു.എസ്.ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അലക്സാണ്ടർ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.
'ഈ നേട്ടം കൈവരിച്ച ബാംഗ്ലൂർ കേന്ദ്രത്തിലെ നായകരേയും സഹപ്രവർത്തകരേയും ഞാൻ അഭിനന്ദിക്കുന്നു.' യു.എസ്.ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ നാരായണൻ പറഞ്ഞു.
'ഗുണമേന്മ ഉറപ്പു വരുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വളരെ വേഗത്തിൽ നിറവേറ്റാൻ കഴിയുന്നതാണ് ബാംഗ്ലൂരിൽ ഞങ്ങളുടെ വളർച്ചയ്ക്ക് സഹായകമായത്. നൂതനമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതും ആഗോളതലത്തിൽ തന്നെ അംഗീകാരം ലഭിച്ച 'ഡിസൈൻ ഫോർ ഹാപ്പിനസ്' എന്ന ആശയത്തിലൂടെ ബിസിനസ്സ് നവീകരിക്കുവാനുള്ള കഴിവും ഞങ്ങളുടെ നേട്ടത്തിന് കൂടുതൽ പ്രേരണ നൽകുന്നു.' യു.എസ്.ടി ഗ്ലോബൽ ബാംഗ്ലൂർ സെന്റർ ഹെഡ് സുധാംശു പാണിഗ്രാഹി അഭിപ്രായപ്പെട്ടു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ്.ടി ഗ്ലോബലിന്റെ 15,000 ൽ അധികം വരുന്ന ജീവനക്കാരിൽ 9,000 ത്തോളം പേരും ഇന്ത്യയിലെ തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, ഗുർഗാവോൺ, പൂണെ എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്.