ലണ്ടൻ: ലോക സ്പോർട്സ് പ്രേമികളെ അമ്പരപ്പിച്ച നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ ലണ്ടൻ സാക്ഷിയായത്. 200 മീറ്റർ ഒറ്റക്ക് ഓടി ഐസക് മക്വാല തന്റെ സ്ഥാനം ഉറപ്പിച്ചു. 20.53 സെക്കന്റ് വേഗത്തിലാണ് മക്വാല ഓടിയെത്തിയത്. ബോട്‌സ്വാനൻ താരമായ മക്വാല സാംക്രമിക രോഗത്തിന്റെ പേരിലാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇതേ തുടർന്നാണ് ഒറ്റക്ക് ഓടേണ്ടി വന്നത്.

ചൊവ്വാഴ്‌ച്ച വൈകുന്നേരം നടന്ന 400 മീറ്റർ ഫൈനൽ മത്സരത്തിൽ മക്വാലക്ക് മത്സരിക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടിരുന്നു. സാംക്രമിക രോഗം പിടിട്ടെന്ന പേരിൽ ആരോഗ്യ വിദഗ്ദർ താരത്തിൻ മത്സരിക്കാൻ സമ്മതിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം മക്വാല സ്‌റ്റേഡിയത്തിൽ കയറുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

രോഗം മറ്റ് താരങ്ങൾ പടരുമെന്ന ആശങ്കയിലാണ് അത്‌ലറ്റിക് ഫെഡറേഷൻ ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്‌സ്വാനൻ അത്‌ലറ്റിക്ക് ഫെഡറേഷൻ ലോക അത്‌ലറ്റിക്ക് ഫെഡറേഷന് കത്ത് അയച്ചിരുന്നു. ഇതേ തുടർന്നാണ് മക്വാലക്ക് ഒറ്റക്ക് ഓടി കഴിവ് തെളിയിക്കാൻ ഫെഡറേഷൻ അനുവാദം നൽകിയത്. എന്നാൽ ഈ തീരുമാനത്തെ ഒറ്റക്ക് ഓടി തോൽപ്പിച്ചാണ് ഐസക് മക്വാല ഫൈനലിലേക്കുള്ള സ്ഥാനം ഉറപ്പിച്ചത്.