കൊച്ചി: 2015 ബാച്ച് ബിഡിഎസ് കോഴ്‌സിന്റെ ഉൽഘാടനം അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിർവഹിച്ചു. മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദപുരി ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു.

പഠനത്തോടൊപ്പം ആത്മീയ ജ്ഞാനത്തിനും പ്രാധാന്യം നൽകണം. ഈശ്വരസ്മരണയും, സ്‌നേഹവും, പരസ്പരബഹുമാനവുമാണ് പുതിയ തലമുറയിലെ വിദ്യാർത്ഥികൾ ജീവിതത്തിൽ പകർത്തിയെടുക്കേണ്ടതെന്നു അനുഗ്രഹ പ്രഭാഷണത്തിൽ സ്വാമി പൂർണാമ്യതാനന്ദപുരി പറഞ്ഞു  

അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രി ചെയർമാൻ ഡോ:കെ. നാരായണൻ ഉണ്ണി, പ്രിൻസിപ്പൽ ഡോ. ബാലഗോപാലവർമ്മ, ഡോ:എസ് കെ രാമചന്ദ്രൻ, ഡോ:രവി വർമ, ഡോ:ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.