- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഫോർമുല വൺ ഗ്രാൻപ്രിക്സിനേ വരവേല്ക്കാൻ ബഹ്‌റിൻ ഒരുങ്ങി; മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ കലാപരിപാടികളും
മനാമ: ലോകം ഉറ്റുനോക്കുന്ന 11ാമത് ബഹ്‌റൈൻ ഗ്രാന്റ് പ്രീ കാറോട്ടമത്സരത്തെ വരവേല്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്‌റിൻ. ചരിത്രത്തിൽ ഇടംപിടിക്കുന്ന ദിവസത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യം പൂർത്തിയാക്കി. സാഖിറിലെ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടക്കമാകുന്ന കാറോട്ടപ്പാതയിൽ വേഗതയുടെ മിന്നൽപ്പിണരുകളാകാൻ പ്രശസ്തരുടെ നിരതന്നെ ബഹ്റൈനിലത്തെ
മനാമ: ലോകം ഉറ്റുനോക്കുന്ന 11ാമത് ബഹ്‌റൈൻ ഗ്രാന്റ് പ്രീ കാറോട്ടമത്സരത്തെ വരവേല്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്‌റിൻ. ചരിത്രത്തിൽ ഇടംപിടിക്കുന്ന ദിവസത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യം പൂർത്തിയാക്കി. സാഖിറിലെ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടക്കമാകുന്ന കാറോട്ടപ്പാതയിൽ വേഗതയുടെ മിന്നൽപ്പിണരുകളാകാൻ പ്രശസ്തരുടെ നിരതന്നെ ബഹ്‌റൈനിലത്തെിയിട്ടുണ്ട്. ഈ മാസം 19 വരെയാണ് ഗ്രാന്റ് പ്രീ നീളുക.മൂന്ന് ദിവസം നീളുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു.
ലേവിസ് ഹാമിൽട്ടൺ, സെബാസ്റ്റ്യൻ വെറ്റൽ, പാസ്റ്റർ മൽഡൊണാഡോ എന്നിവർ ട്രാക്കിൽ മാറ്റുരയ്ക്കും. ലോകപ്രശസ്ത സംഗീതജ്ഞൻ റാപ്പർ പിറ്റ്ബുൾ, ഡാൻസ് സ്റ്റാർ സിയാൻ പോൾ എന്നിവർ മത്സരങ്ങൾക്ക് ശേഷമുള്ള പാർട്ടിയിൽ ആഘോഷപൂത്തിരി നിറയ്ക്കും.ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ ഫോർമുല വൺ പ്രാക്ടീസ് സെഷൻ ആരംഭിക്കും. ജിപി2 ഫീഡർ സീരീസ് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും. ആദ്യത്തെ യോഗ്യത സെഷൻ ഇന്ന് രാത്രി 8 മണിക്കായിരിക്കും.
ഇന്ന് രാത്രി ആഘോഷപരിപാടികളുടെ ഭാഗമായി കുവൈറ്റി സംഗീത പ്രമുഖൻ അബ്ദുള്ള റൊവായിഷിദ്, ലെബനീസ് സൂപ്പർസ്റ്റാർ നജ്വ കരാം എന്നിവർ പരിപാടികൾ അവതരിപ്പിക്കും. രാത്രി 7.30 നാണ് പരിപാടി ആരംഭിക്കുന്നത്. അതിനുശേഷം അറബ് ഗായകരായ വഹീദ് അൽഷാമി,അമർ സെയ്ൻ എന്നിവരുടെ പാട്ടുകളുമുണ്ടാകും.
നാളെ സെക്കന്റ് പോർച്ചെ ജിടി3 കപ്പ് യോഗ്യതാ സെഷൻ രാവിലെ 11.55 ന് തുടങ്ങും അതിനുശേഷം ജിപി2 സീരീസ് റേസ് ഉച്ചയ്ക്ക് 1 മണിക്കും പോർഷേസ് വൈകിട്ട് 4.30 നുമായിരിക്കും. ഫോർമുല വൺ യോഗ്യതാ റൗണ്ട് വൈകിട്ട് 6 മണിക്കായിരിക്കും. ഞായറാഴ്ച സെക്കന്റ് റേസ് ജിപി2 സീരാസ് ഉച്ചയ്ക്ക് 12.15 ന് ആരംഭിക്കും. ഞായറാഴ്ച രാത്രി വിവിധ പരിപാടികളോടെ എഫ്1 പരിപാടി അവസാനിക്കും.
മത്സരത്തെ വരവേല്ക്കുന്നതിന്റെ ഭാഗമായി കെട്ടികങ്ങൾ വൈദ്യുതിദീപങ്ങളാൽ അലങ്കരിച്ചും റോഡുകളിൽ കൊടിതോരണങ്ങൾ തൂക്കിയും മറ്റും ബഹ്‌റൈനിലാകെ ഉത്സവാന്തരീക്ഷമാണ്. കൂടാതെ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ അധികൃതർ നടത്തിയിട്ടുണ്ട്. മത്സരം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് രണ്ടാഴ്‌ച്ചത്തെ മൾട്ടിപ്ൾ എൻട്രി വിസ അനുവദിക്കുമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്‌സ് അഥോറിറ്റി ഡയറക്ടർ ശൈഖ് അഹ്മദ് ബിൻ അബ്ദുല്ല ആൽഖലീഫ നേരത്തെ അറിയിച്ചിരുന്നു. വിസ സൗകര്യങ്ങൾ ഒരുക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തി. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 19 വരെ രണ്ടാഴ്‌ച്ചക്കുള്ള മൾടിപ്ൾ വിസയാണ് മത്സരത്തിന് എത്തുന്നവർക്ക് അനുവദിക്കുക.
ഫെരാരി, സഹാറ ഫോഴ്‌സ് ഇന്ത്യ, ലോട്ടസ്, മക്ലാറൻ, മെഴ്‌സിഡസ്, റെഡ്ബുൾ, സൗബർ, ടോറോ റോസ്സോ, വില്ല്യംസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.