ന്യൂ ജേഴ്സി : എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിയുടെ17ാ മത് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 30 ന് ശനിയാഴ്ച വെസ്റ്റ്ഓറഞ്ച് ലിബർട്ടി മിഡിൽ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു!

ഉച്ചക്ക് രണ്ടു മണിയോട് കൂടി ആരംഭിക്കുന്ന പരിപാടികൾ സീറോ മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയുടെയും കാനഡയുടെയും നിയുക്ത ബിഷപ്പ് റവ : ഡോ : ഫിലിപ്പോസ്മാർ സ്‌തെഫാനോസ് ഉദ്ഘാടനം ചെയ്യുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യും,പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി അധ്യക്ഷത നിർവഹിക്കും, വിവിധഇടവകകളുടെ പ്രതിനിധികൾ സംസാരിക്കും, തുടർന്ന് ക്രിസ്തുദേവന്റെ ജനനത്തെഅനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.

ശേഷം എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിയുടെചെയർമാനും ക്വയർ ഡയറക്ടറുമായ റവ :ഡോ : ജേക്കബ് ഡേവിഡ് അച്ചന്റെനേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നും അനേകം ഗായകർ പങ്കെടുക്കുന്ന സ്‌പെഷ്യൽമ്യൂസിക്കൽ നൈറ്റ് അരങ്ങേറും. ആറു മണിക്ക് ഡിന്നറോടു കൂടി സമാപിക്കുന്നപരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും.

ചെയർമാൻ റവ: ഡോക്ടർ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി,ക്ലർജി വൈസ് പ്രസിഡന്റ് റവ : ഫാദർ ആകാശ് പോൾ, ലേ വൈസ് പ്രസിഡന്റ് ജേക്കബ്‌ജോസഫ്, ജനറൽ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോർജ് ,ട്രഷറർ ഫ്രാൻസിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറർ എം സി മത്തായി ,പ്രോഗ്രാംകോർഡിനേറ്റർ ജൈജോ പൗലോസ് , ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ മരിയ തോട്ടു കടവിൽ,വിമൻസ് കോർഡിനേറ്റർ സ്മിത പോൾ,ജോയിന്റ് വിമൻസ് കോർഡിനേറ്റർ ഡോക്ടർ സോഫിവിൽസൺ , ക്വയർ ഡയറക്ടർ റവ : ഡോക്ടർ ജേക്കബ് ഡേവിഡ്, ക്വയർ കോർഡിനേറ്റർ നീതുജോൺസ് ,ക്ലർജി കോർഡിനേറ്റർ റവ: ഫാദർ സണ്ണി ജോസഫ്, യൂത്ത് കോർഡിനേറ്റർ സാറാപോൾ, ഓഡിറ്റർ മേഴ്സി ഡേവിഡ്, മീഡിയ കോർഡിനേറ്റർ ജോസഫ് ഇടിക്കുള എന്നിവരുടെനേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടിപ്രവർത്തിക്കുന്നു.

സിറോ മലബാർ കത്തോലിക്കാ സഭാ, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ,മാർത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ,ഇന്ത്യൻ ഓർത്തഡോക്സ് സഭ തുടങ്ങി വിവിധ സഭകളെ പ്രതിനിധീകരിച്ചു ന്യൂജേഴ്‌സിയിലെ ഇരുപതോളം ഇടവകകളി നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന ഈപരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ: ഫാദർജേക്കബ് ക്രിസ്റ്റി, ജനറൽ സെക്രട്ടറി മാത്യു എബ്രഹാം എന്നിവർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.