- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫനാർ വിളക്കിനെ ഓർമ്മിപ്പിക്കുന്ന എട്ടാം അത്ഭുതമൊരുക്കി ഖത്തർ; 2022 ലോകകപ്പിനായി നിർമ്മിക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ പുറത്ത് ; അറബ് നാട്ടിലെ ചെറുപാത്രങ്ങളുടെ ആകൃതിയിലൊരുക്കിയിരിക്കുന്ന സ്റ്റേഡിയത്തിൽ 80,000 കാണികൾക്ക് കളി കാണാം
ദോഹ : ലോകകപ്പ് ഫുട്‌ബോളിനായി ഖത്തർ ഒരുക്കുന്നത് എട്ടാം വിസ്മയം. 2022 ലോകകപ്പിനായി നിർമ്മിക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ ഖത്തർ പുറത്ത് വിട്ടത് കണ്ട് ഏവരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകകപ്പിനായി നിർമ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമാണ് ലുസെയ്ൽ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലാണു സ്റ്റേഡിയത്തിന്റെ ഡിസൈൻ അവതരിപ്പിച്ചത്. ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നു പ്രചോദനമുൾക്കൊണ്ടുള്ളതാണു സ്‌റ്റേഡിയത്തിന്റെ രൂപകൽപന. ഇതു വരെ നിർമ്മിച്ച സ്റ്റേഡിയങ്ങളിൽ ഏറ്റവും ആകർഷകമായിരിക്കുന്നത് ലുസെയ്ൽ ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. സ്ഥിരമായി അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറു പാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറം ഭാഗത്തെ ഡിസൈൻ. ദോഹയിൽ നിന്ന് 15 കില മീറ്റർ വടക്കു മാറിയാണു ലുസെയ്ൽ നഗരം. ലോകകപ്പിന്റെ ഉദ്ഘാടന ഫൈനൽ മത്സരങ്ങൾക്കു വേദിയാകുന്നതു ലുസെയ്ൽ സ്റ്റേഡിയമാണ്. 2016 അവസാനം സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചുവെങ്കിലും ഡിസൈൻ ഇപ്
ദോഹ : ലോകകപ്പ് ഫുട്‌ബോളിനായി ഖത്തർ ഒരുക്കുന്നത് എട്ടാം വിസ്മയം. 2022 ലോകകപ്പിനായി നിർമ്മിക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ ഖത്തർ പുറത്ത് വിട്ടത് കണ്ട് ഏവരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകകപ്പിനായി നിർമ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമാണ് ലുസെയ്ൽ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലാണു സ്റ്റേഡിയത്തിന്റെ ഡിസൈൻ അവതരിപ്പിച്ചത്. ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നു പ്രചോദനമുൾക്കൊണ്ടുള്ളതാണു സ്‌റ്റേഡിയത്തിന്റെ രൂപകൽപന. ഇതു വരെ നിർമ്മിച്ച സ്റ്റേഡിയങ്ങളിൽ ഏറ്റവും ആകർഷകമായിരിക്കുന്നത് ലുസെയ്ൽ ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
സ്ഥിരമായി അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറു പാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറം ഭാഗത്തെ ഡിസൈൻ. ദോഹയിൽ നിന്ന് 15 കില മീറ്റർ വടക്കു മാറിയാണു ലുസെയ്ൽ നഗരം. ലോകകപ്പിന്റെ ഉദ്ഘാടന ഫൈനൽ മത്സരങ്ങൾക്കു വേദിയാകുന്നതു ലുസെയ്ൽ സ്റ്റേഡിയമാണ്. 2016 അവസാനം സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചുവെങ്കിലും ഡിസൈൻ ഇപ്പോഴാണു പുറത്തു വിടുന്നത്. കിഴക്കു ഭാഗത്തെ സ്റ്റാൻഡിലെ മൂന്നാം നില വരെ കോൺക്രീറ്റിട്ടു കഴിഞ്ഞു.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുതും ലുസെയ്ൽ സ്റ്റേഡിയം തന്നെ. 80,000 കാണികൾക്കു സ്റ്റേഡിയത്തിലിരുന്നു കളി കാണാം. ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽ താനി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താമസിച്ച സ്ഥലമാണ് ലുസെയ്ൽ. ജനങ്ങളുടെ മാനവിക, സാമൂഹിക വികസനത്തിലൂന്നിയുള്ള പുതിയ രാജ്യത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം രൂപരേഖകൾ തയ്യാറക്കിയത് ലുസെയ്ലിൽ താമസിച്ചു കൊണ്ടായിരുന്നു