- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ അവളെ പീഡിപ്പിച്ച് ഓടിയൊളിച്ചിട്ടൊന്നും ഇല്ലല്ലോ; പണിയെടുത്ത് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്; പീഡനത്തിന് ഇരയായ 20 കാരിയുടെ പരാതിക്ക് അമ്മയുടെ കാമുകൻ നൽകിയത് ഞെട്ടിക്കുന്ന മറുപടി; ഗർഭിണിയായപ്പോൾ ആശുപത്രിയിൽ എത്തിച്ചത് ട്യൂമറെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്നും പെൺകുട്ടി; അമ്മയ്ക്കും കാമുകനുമെതിരെ കേസ് നൽകുമെന്ന് അവതാരക
ചെന്നൈ: അമ്മയുടെ കാമുകൻ വർഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് തമിഴ് ചാനൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടിക്കിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു അമ്മയുടെ കാമുകൻ ചാനലിലൂടെ നടത്തിയത്. പീഡന വിവരം പെൺകുട്ടി പറഞ്ഞപ്പോൾ പീഡിപ്പിച്ചിട്ട് താൻ ഓടി പോയിട്ടില്ലെന്നും പണിയെടുത്ത് അവളെയും സഹോദരിമാരെയും നോക്കുന്നുണ്ടെന്നുമായിരുന്നു കാമുകന്റെ 'ന്യായീകരണം' 'സീ തമിൾ' ചാനലിലെ 'സൊൽവതെല്ലാം ഉൺമൈ' എന്ന പരിപാടിയിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തലുകളും യുവാവിന്റെ പ്രതികരണവും വന്നത്. അമ്മയുടെ കാമുകൻ തന്നെ ചെറുപ്പം മുതൽ പീഡിപ്പിക്കാറുണ്ടെന്നും അതിലൊരു കുട്ടി ഉണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 12 വയസ് മുതൽ മുതൽ പീഡനം തുടങ്ങിയതാണെന്നും വിവാഹം പോലും കഴിക്കാത്ത തനിക്ക് ഇപ്പോൾ ഏഴ് വയസുള്ള ഒരു കുട്ടിയുണ്ടെന്നും ഇരുപതുകാരി ചാനൽ പരിപാടിക്കിടെ വെളിപ്പെടുത്തി. അമ്മയോട് പീഡന വിവരങ്ങൾ തുറന്നുപറഞ്ഞെങ്കിലും അവർ അത് കാര്യമാക്കിയില്ല. പിന്നീട് പീഡനം തുടരുകയായിരുന്നെ
ചെന്നൈ: അമ്മയുടെ കാമുകൻ വർഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് തമിഴ് ചാനൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടിക്കിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു അമ്മയുടെ കാമുകൻ ചാനലിലൂടെ നടത്തിയത്. പീഡന വിവരം പെൺകുട്ടി പറഞ്ഞപ്പോൾ പീഡിപ്പിച്ചിട്ട് താൻ ഓടി പോയിട്ടില്ലെന്നും പണിയെടുത്ത് അവളെയും സഹോദരിമാരെയും നോക്കുന്നുണ്ടെന്നുമായിരുന്നു കാമുകന്റെ 'ന്യായീകരണം'
'സീ തമിൾ' ചാനലിലെ 'സൊൽവതെല്ലാം ഉൺമൈ' എന്ന പരിപാടിയിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തലുകളും യുവാവിന്റെ പ്രതികരണവും വന്നത്. അമ്മയുടെ കാമുകൻ തന്നെ ചെറുപ്പം മുതൽ പീഡിപ്പിക്കാറുണ്ടെന്നും അതിലൊരു കുട്ടി ഉണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
12 വയസ് മുതൽ മുതൽ പീഡനം തുടങ്ങിയതാണെന്നും വിവാഹം പോലും കഴിക്കാത്ത തനിക്ക് ഇപ്പോൾ ഏഴ് വയസുള്ള ഒരു കുട്ടിയുണ്ടെന്നും ഇരുപതുകാരി ചാനൽ പരിപാടിക്കിടെ വെളിപ്പെടുത്തി. അമ്മയോട് പീഡന വിവരങ്ങൾ തുറന്നുപറഞ്ഞെങ്കിലും അവർ അത് കാര്യമാക്കിയില്ല. പിന്നീട് പീഡനം തുടരുകയായിരുന്നെന്നും ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ഗർഭിണിയായതെന്നും പെൺകുട്ടി പറഞ്ഞു.
'ആമാശയത്തിൽ ട്യൂമറാണെന്ന് പറഞ്ഞ് പിന്നീട് അവർ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം മാത്രമാണ് ഞാൻ ഗർഭിണി ആയിരുന്നെന്ന് അറിയുന്നത്' അവർ പറഞ്ഞു. കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് കുറ്റാരോപിതരായ വൈകുണ്ഡശേഖർ എന്ന അമ്മയുടെ കാമുകനെയും അമ്മയേയും പരിപാടിയിൽ എത്തിച്ചെങ്കിലും വളരെ ലാഘവത്തോടെ അവർ ഇതിനോട് പ്രതികരിച്ചത് ഏവരെയും ഞെട്ടിച്ചു.
'ഞാൻ അവളെ പീഡിപ്പിച്ച് ഓടിയൊളിച്ചിട്ടൊന്നും ഇല്ല. പണിയെടുത്ത് സമ്പാദിച്ച് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്. ഞാൻ ആരേയും വഞ്ചിച്ചിട്ടില്ല. അല്ലെങ്കിൽ അവർക്ക് എന്നെ ജയിയിലിൽ അയക്കാമായിരുന്നല്ലോ. എങ്കിൽ രണ്ട് മാസം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി സന്തോഷത്തോടെ ജീവിക്കുമായിരുന്നു. ഇത് കഴിഞ്ഞ ഏഴ് വർഷമായി താൻ അനുഭവിക്കുകയാണ്' വൈകുണ്ഡശേഖർ പറഞ്ഞു.
മാനസികാസ്വസ്ഥമുള്ള പിതാവിനെ ഉപേക്ഷിച്ച് വൈകുണ്ഡശേഖറിന്റെ സഹോദരിമാരോടൊപ്പമാണ് പെൺകുട്ടിയും അമ്മ താമസിക്കുന്നത്. ഇയാൾ നിരന്തരം വീട്ടിൽ വരുമായിരുന്നെന്നും ആദ്യമൊക്കെ അമ്മയോടൊത്ത് താമസിച്ചിരുന്ന ഇയാൾ പിന്നീട് തന്നേയും ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നുമായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.
വീട്ടുകാരോടൊപ്പം പോകാൻ സമ്മതമല്ലെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ തിരിച്ച് വീട്ടിലേക്ക് വരണമെന്നും ഇല്ലെങ്കിൽ അവൾ തങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുമെന്നായിരുന്നു അമ്മയുടെ പ്രതികരണം. അമ്മയ്ക്കും കാമുകനുമെതിരെ പൊലീസിൽ പരാതി നൽകുമെന്ന് അവതാരകയായ ലക്ഷ്മി രാമകൃഷ്ണനും വ്യക്തമാക്കി.