- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടസാധുവാക്കൽ നിഷ്ഫലമെന്ന് പറയാൻ വരട്ടെ; കേന്ദ്രപദ്ധതി പ്രകാരം വെളിപ്പെട്ടത്4900 കോടിയുടെ കള്ളപ്പണം; ക്ലീനാകാൻ മുന്നോട്ട് വന്നത് 21,000 പേർ; പിഎംജികെവൈ പദ്ധതി ഭാഗിക വിജയമെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം 4900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് ആദായനികുതി വകുപ്പ്. 21,000 പേരാണ് കള്ളപ്പണം വെളിപ്പെടുത്തിയത്. നോട്ടസാധുവാക്കലിന് ശേഷമാണ് കേന്ദ്ര സർക്കാർ കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ വെളിപ്പെടുത്തലുകളിൽ നിന്നായി 2,451 കോടിയുടെ നികുതി പിരിക്കാൻ കഴിഞ്ഞു.മാർച്ച് 31 ന് പദ്ധതി അവസാനിച്ചതിന് ശേഷമുള്ള അന്തിമ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കള്ളപ്പണം വെളിപ്പെടുത്തി നികുതിയും, 50 ശതമാനം പിഴയുമടച്ച് ക്ലീനാകാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.നവംബർ 8 ന് 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയോട് പൊതുവെയുള്ള പ്രതികരണം മികച്ചതായിരുന്നില്ലെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കിയിരുന്നു. എന്നാൽ,പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുൻപദ്ധതികളുടെ തുടർച്ചയായി വേണം വിലയിരുത്താനെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയു
ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം 4900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് ആദായനികുതി വകുപ്പ്. 21,000 പേരാണ് കള്ളപ്പണം വെളിപ്പെടുത്തിയത്. നോട്ടസാധുവാക്കലിന് ശേഷമാണ് കേന്ദ്ര സർക്കാർ കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ വെളിപ്പെടുത്തലുകളിൽ നിന്നായി 2,451 കോടിയുടെ നികുതി പിരിക്കാൻ കഴിഞ്ഞു.മാർച്ച് 31 ന് പദ്ധതി അവസാനിച്ചതിന് ശേഷമുള്ള അന്തിമ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കള്ളപ്പണം വെളിപ്പെടുത്തി നികുതിയും, 50 ശതമാനം പിഴയുമടച്ച് ക്ലീനാകാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.നവംബർ 8 ന് 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയോട് പൊതുവെയുള്ള പ്രതികരണം മികച്ചതായിരുന്നില്ലെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കിയിരുന്നു.
എന്നാൽ,പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുൻപദ്ധതികളുടെ തുടർച്ചയായി വേണം വിലയിരുത്താനെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നിലപാട്.2016 ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ആദായ നികുതി വെളിപ്പെടുത്തൽ പദ്ധതി വഴി 67,382 കോടിയുടെ പൂഴ്്ത്തി വച്ച വരുമാനം വെളിപ്പെട്ടിരുന്നു.71,726 പേരാണ് അന്ന് വരുമാനം വെളിപ്പെടുത്തിയത്.12,700 കോടിയുടെ നികുതിയാണ് ഐസിഡിഎസ് വഴി കേന്ദ്ര സർക്കാരിന്മുതൽകൂട്ടാനായത്.