- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം: പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടുവന്നിട്ടുള്ളത് 21 ശതമാനം ഡോക്ടർ മാത്രം
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ 21 ശതമാനം ഡോക്ടർമാർക്കു മാത്രമേ ഇതിൽ താത്പര്യമുള്ളുവെന്ന് റിപ്പോർട്ട്. ആയിരം ജിപിമാർക്കിടയിൽ നാഷണൽ അസോസിയേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് നടത്തിയ സർവേയിൽ അഞ്ചിലൊരാൾ എന്ന കണക്കിലാണ് ഒപ്പു വച്ചിട്ടുള്ളത്. മെയ് 27 ആണ് കരാറിൽ ഒപ്പുവയ്ക്കുന്
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ 21 ശതമാനം ഡോക്ടർമാർക്കു മാത്രമേ ഇതിൽ താത്പര്യമുള്ളുവെന്ന് റിപ്പോർട്ട്. ആയിരം ജിപിമാർക്കിടയിൽ നാഷണൽ അസോസിയേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് നടത്തിയ സർവേയിൽ അഞ്ചിലൊരാൾ എന്ന കണക്കിലാണ് ഒപ്പു വച്ചിട്ടുള്ളത്. മെയ് 27 ആണ് കരാറിൽ ഒപ്പുവയ്ക്കുന്നതിനുള്ള അവസാന തിയതി.
ഇതുസംബന്ധിച്ച സർവേ കഴിഞ്ഞാഴ്ചയാണ് നടന്നത്. 23 ശതമാനത്തോളം ഡോക്ടർമാർ അടുത്ത മൂന്നു മാസത്തിനുള്ളിൽ പദ്ധതിയുടെ ഭാഗമാകാൻ തയാറുള്ളവരാണെന്നും സർവേയിൽ തെളിഞ്ഞിട്ടുണ്ട്. അഞ്ചിൽ രണ്ടു പേർ അതായത് 39 ശതമാനം പേരും അവസാന തിയതിക്കു മുമ്പ് സർവേയിൽ ഒപ്പുവയ്ക്കാൻ തന്നെ ഉദ്ദേശിക്കുന്നില്ല. നാല്പതു ശതമാനം ജിപിമാരെങ്കിലും പദ്ധതിയിൽ ഒപ്പുവയ്‌ക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കരാറിൽ ഒപ്പിടാൻ സമ്മർദവും ഭീഷണിയും നിറഞ്ഞ സാഹചര്യമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്ന് എഴുപത്തിയഞ്ച് ശതമാനവും പറയുന്നു. സർവെ റിപ്പോർട്ട് . അസോസിയേഷന്റെ അംഗങ്ങൾക്കിടയിൽ 61% പേരും കാറിലെത്താൻ തയ്യാറല്ല. എന്നാൽ പത്ത് ശതമാനം ഡോക്ടർമാർ കുട്ടികൾക്ക് സൗജന്യ ജിപി സേവനം നൽകുന്നതിന് തയ്യാറുമാണ്. ഒരു ശതമാനം പേർ ഇതിനോടകം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 27 ശതമാനം പേരാകട്ടെ തീരുമാനമെടുത്തിട്ടും ഇല്ല. ഐഎംഒ അംഗങ്ങളിൽ 29% ഡോക്ടർമാർ കരാറിൽ ഒപ്പുവെയ്ക്കില്ല. ഇതിനോടകം രണ്ട് ശതമാനം അംഗങ്ങൾ ഒപ്പുവെയ്ക്കുകയും ചെയ്തു. 34% ശതമാനം പേർ ഒപ്പുവെയ്ക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. 34% ശതമാനം പേർ തീരുമാനമെടുത്തിട്ടുമില്ല.
അടുത്ത ജൂലൈ മുതലാണ് പദ്ധതി പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സൗത്ത് ടിപ്പറാറിയിലെ ജിപിമാരാണ് പദ്ധതിയോട് ഏറെ വൈമുഖ്യം പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച ഇവിടെ ചേർന്ന ജിപിമാരുടെ മീറ്റിംഗിൽ 36 ശതമാനത്തോളം ജിപിമാർ പദ്ധതി ബഹിഷ്‌ക്കരിക്കുകയായിരുന്നു.