ഡിസംബർ 9 മുതൽ 16 വരെ നടക്കുന്ന ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള മലയാളം- ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുത്തു. ഡോ ബിജു സംവിധാനം ചെയ്യുന്ന കാട് പൂക്കുന്ന നേരം, വിധു വിൻസന്റിന്റെ മാൻഹോൾ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലെ രണ്ട് മലയാള ചിത്രങ്ങൾ. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബംഗാളി ചിത്രമായ ചിത്രകാർ, സാന്ത്വന ബർദലോയുടെ ആസാമീസ് ചിത്രം മിഡ് നൈറ്റ് കേതകി എന്നിവ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്യഭാഷാ ചിത്രങ്ങളാണ്.

മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത ഏഴു സിനിമകൾ ഇവയാണ്. ആറടി (സജി പാലമേൽ ശ്രീധരൻ)ഗോഡ്സെ (ഷെറി ഗോവിന്ദൻ, ഷൈജു ഗോവിന്ദ്)കാ ബോഡിസ്‌കേപ്സ് (ജയൻ ചെറിയാൻ) കമ്മട്ടിപ്പാടം (രാജീവ് രവി) കിസ്മത്ത്(ഷാനവാസ് ബാവക്കുട്ടി) മോഹവലയം (ടി.വി.ചന്ദ്രൻ) വീരം ( ജയരാജ്)മേളയിൽ പ്രദർശിപ്പിക്കുന്ന 9 മലയാള ചിത്രങ്ങൾക്കുള്ള പ്രതിഫലം രണ്ടു ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന് ഏഴു സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്.ഹരികഥ പ്രസംഗ(കന്നഡ)ഭാപ്പാ കി ഭയകഥ( ഹിന്ദി) ലേഡി ഓഫ് ദ ലേക്ക് (മണിപ്പൂരി) ഒനാത്ത (ഖാസി)റവലേഷൻസ് (തമിഴ്) കാസവ് (മറാത്തി) വെസ്റ്റേൺ ഘട്ട്സ് (തമിഴ്) എന്നിവയാണ് അവ.