- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 വയസിൽ താഴെയുള്ള വിദേശി പെൺകുട്ടികൾ ഇവിസ ഉണ്ടെങ്കിലും യുഎഇയിലേക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റില്ല; രക്ഷിതാക്കൾ കൂടെയുണ്ടെങ്കിൽ മാത്രം വിസ അനുവദിക്കുവെന്ന നിബന്ധനയുമായി യുഎഇ സർക്കാർ
മസ്‌കത്ത്: ഒമാൻ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലെ 23 വയസ്സിൽ താഴെയുള്ള വിദേശി പെൺകുട്ടികൾക്ക് രക്ഷിതാക്കൾ കൂടെയില്ലാതെയു.എ.ഇയിലേക്ക് യാത്രചെയ്യാൻ കഴിയില്ല. ഈ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് ഇ-വിസ ഉണ്ടായാൽപോലും യാത്രയിൽ രക്ഷിതാക്കൾ കൂടെയുണ്ടായിരിക്കണം. ഇനിമുതൽ ഇത്തരക്കാർക്ക് രക്ഷിതാക്കളിൽ ആരെങ്കിലും ഒപ്പമുണ്ടായാലേ വിസ അനുവദിക്കൂവെന്നും യു.എ.ഇ സർക്കാർ അടുത്തിടെ പുറത്തിറക്കിയ ഓൺലൈൻ ഇ-വിസ നിയമത്തിൽ പറയുന്നു. എന്നാൽ, ഓൺ അറൈവൽ വിസ ലഭ്യമായവ 46 രാജ്യങ്ങളിലെ പൗരന്മാർക്ക് നിയമം ബാധകമല്ല. അല്ലാത്ത എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് നിബന്ധനകൾ ബാധകമാണ്. 21 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും നിയമം ബാധകമാണ്. മേൽനോട്ടത്തിന് രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ ഇല്ലാതെ ഇവർക്ക് വിസ അനുവദിക്കുകയോ യു.എ.ഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയോ ഇല്ല. ഈ പ്രായപരിധിയിൽ കുറഞ്ഞ ഓൺലൈൻ വിസ അപേക്ഷകർ രക്ഷിതാക്കളുടെ അപേക്ഷക്കൊപ്പമാണ് ഓൺലൈൻ വിസക്ക് അപേക്ഷിക്കേണ്ടത്. ഇതോടെ, ഒമാനിൽ ജോലിചെയ്യുന്ന നിരവധി ചെറുപ്പക്കാരായ സ്ത്രീകൾക്ക് ബിസി
മസ്‌കത്ത്: ഒമാൻ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലെ 23 വയസ്സിൽ താഴെയുള്ള വിദേശി പെൺകുട്ടികൾക്ക് രക്ഷിതാക്കൾ കൂടെയില്ലാതെയു.എ.ഇയിലേക്ക് യാത്രചെയ്യാൻ കഴിയില്ല. ഈ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് ഇ-വിസ ഉണ്ടായാൽപോലും യാത്രയിൽ രക്ഷിതാക്കൾ കൂടെയുണ്ടായിരിക്കണം. ഇനിമുതൽ ഇത്തരക്കാർക്ക് രക്ഷിതാക്കളിൽ ആരെങ്കിലും ഒപ്പമുണ്ടായാലേ വിസ അനുവദിക്കൂവെന്നും യു.എ.ഇ സർക്കാർ അടുത്തിടെ പുറത്തിറക്കിയ ഓൺലൈൻ ഇ-വിസ നിയമത്തിൽ പറയുന്നു.
എന്നാൽ, ഓൺ അറൈവൽ വിസ ലഭ്യമായവ 46 രാജ്യങ്ങളിലെ പൗരന്മാർക്ക് നിയമം ബാധകമല്ല. അല്ലാത്ത എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് നിബന്ധനകൾ ബാധകമാണ്. 21 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും നിയമം ബാധകമാണ്.
മേൽനോട്ടത്തിന് രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ ഇല്ലാതെ ഇവർക്ക് വിസ അനുവദിക്കുകയോ യു.എ.ഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയോ ഇല്ല. ഈ പ്രായപരിധിയിൽ കുറഞ്ഞ ഓൺലൈൻ വിസ അപേക്ഷകർ രക്ഷിതാക്കളുടെ അപേക്ഷക്കൊപ്പമാണ് ഓൺലൈൻ വിസക്ക് അപേക്ഷിക്കേണ്ടത്. ഇതോടെ, ഒമാനിൽ ജോലിചെയ്യുന്ന നിരവധി ചെറുപ്പക്കാരായ സ്ത്രീകൾക്ക് ബിസിനസ് യാത്രകളും മറ്റും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.
വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന നിരവധി യുവതികൾക്ക് യു.എ.ഇയിൽ നടക്കുന്ന ബിസിനസ് മീറ്റിങ്ങുകളിൽ പങ്കെടുക്കാനാൻ പറ്റുന്നില്ല. വിവിധ കമ്പനികളിലും മറ്റും ജോലിചെയ്യുന്ന ഇവരിൽ പലരുടെയും രക്ഷിതാക്കൾ ഭൂരിപക്ഷവും നാട്ടിലാണെന്നതാണ് പ്രശ്‌ന കാരണം.