- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരിയുടെ കൈയിൽ പിടിച്ച് ഐ ലവ് യു എന്ന് പറഞ്ഞു; യുവാവിനെ ഒരു വർഷത്തേക്ക് തടവിന് വിധിച്ച് പോക്‌സോ കോടതി
മുബൈ: പൊതു നിരത്തിൽ പതിനാറുകാരിയുടെ കൈയിൽ ബലമായി കടന്നു പിടിച്ച് പ്രണയം പറഞ്ഞ ഇരുപത്തിരണ്ടുകാരനെയാണ് ദിൻദോശി പോക്‌സോ കോടതി ഒരു വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. യുവാവിന്റെ നടപടി സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് കോടതി വിലയിരുത്തി. 2015 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം കോളേജിൽ നിന്ന് മടങ്ങും വഴിയാണ് പതിനാറുകാരിക്കുനേരെ യുവാവാന്റെ അതിക്രമം ഉണ്ടായത്. നിരത്തിൽവെച്ച് കൈക്ക് കടന്ന് പിടിക്കുകയും ഐ ലവ് യു എന്ന് പറയുകയായിരുന്നു. ഭയന്ന് പോയ യുവതി വീട്ടിലെത്തി മാതാവിനോട് വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അയൽവാസിയായ യുവാവിന്റെ അമ്മയോട് പരാതി പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ പോലും തയാറായില്ല. ഇതോടെ പെൺകുട്ടി ക്ലാസിനു പോലും പോകാൻ ഭയപ്പെട്ട് വീട്ടിൽ ഇരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകിട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. 2015 ഒക്ടോബർ എട്ടിന് പരാതി നൽകിയതിനെ തുടർന്ന് ഇരുപത്തി ഒൻപതാം തീയതി പ്രതി ജയിലിലായി. 2016 ഒക്ടോബർ പത്തൊൻപതിനാണ് യുവാവിന് ജാമ്യ

മുബൈ: പൊതു നിരത്തിൽ പതിനാറുകാരിയുടെ കൈയിൽ ബലമായി കടന്നു പിടിച്ച് പ്രണയം പറഞ്ഞ ഇരുപത്തിരണ്ടുകാരനെയാണ് ദിൻദോശി പോക്‌സോ കോടതി ഒരു വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. യുവാവിന്റെ നടപടി സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് കോടതി വിലയിരുത്തി.
2015 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം കോളേജിൽ നിന്ന് മടങ്ങും വഴിയാണ് പതിനാറുകാരിക്കുനേരെ യുവാവാന്റെ അതിക്രമം ഉണ്ടായത്. നിരത്തിൽവെച്ച് കൈക്ക് കടന്ന് പിടിക്കുകയും ഐ ലവ് യു എന്ന് പറയുകയായിരുന്നു. ഭയന്ന് പോയ യുവതി വീട്ടിലെത്തി മാതാവിനോട് വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അയൽവാസിയായ യുവാവിന്റെ അമ്മയോട് പരാതി പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ പോലും തയാറായില്ല.
ഇതോടെ പെൺകുട്ടി ക്ലാസിനു പോലും പോകാൻ ഭയപ്പെട്ട് വീട്ടിൽ ഇരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകിട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. 2015 ഒക്ടോബർ എട്ടിന് പരാതി നൽകിയതിനെ തുടർന്ന് ഇരുപത്തി ഒൻപതാം തീയതി പ്രതി ജയിലിലായി. 2016 ഒക്ടോബർ പത്തൊൻപതിനാണ് യുവാവിന് ജാമ്യം ലഭിച്ചത്. ജയിലിൽ കിടന്ന കാലാവധി ശിക്ഷാ നടപടിയിൽ ഉൾപ്പെടുത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രായം പരിഗണിക്കണമെന്ന പ്രതിയുടെ ആവശ്യവും കോടതി നരസിച്ചു. ജയിൽ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാലാണിത്.
പെൺകുട്ടിയും മാതാവും തന്നെ കള്ളകേസിൽ പെടുത്തുകയായിരുന്നുവെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. പെൺകുട്ടിയും മാതാവും സുഹൃത്തുക്കളും നൽകിയ മൊഴി കോടതി ശരിവെച്ച് പ്രതിയെ കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാവിന്റെ നടപടിയെ കോടതി പ്രശംസിക്കുകയും ചെയ്തും. ഇത്തരെ സാഹചര്യങ്ങളിൽ എഫഐആർ ഫയൽ ചെയ്യാൻ കാലതാമസം ഉണ്ടാകാറുണ്ട്. ഇത് കേസിനെ ബാധിക്കാറുമുണ്ട്. ഇത്തരം കേസുകളിൽ നീതിയേക്കാൾ കൂടതൽ ഇരയുടെ ഭാവിയെ കുറിച്ചാകും സമൂഹം ചിന്തിക്കുകയെന്നും കോടതി വ്യക്തമാക്കി.

