- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തത് 223 ഡെങ്കിപ്പനി കേസുകൾ; തുടർച്ചയായി നാലാം ആഴ്ചയും 200ലധികം രോഗബാധ; രാജ്യം ഡെങ്കിപ്പനിയുടെ പിടിയിൽ
സിംഗപ്പൂർ: തുടർച്ചയായി നാലാം ആഴ്ചയും 200ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടു ചെയ്തതോടെ രാജ്യം ഡെങ്കിപ്പനിയുടെ പിടിയിലായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞാഴ്ച 223 പേർക്കാണ് ഡെങ്കിപ്പനി പിടിപെട്ടതായി റിപ്പോർട്ട്. നാഷണൽ എൻവയോൺമെന്റ് ഏജൻസി(എൻഇഎ)യുടെ റിപ്പോർട്ട് പ്രകാരം മുൻ ആഴ്ചത്തെക്കാൾ 24 കേസുകൾ കുറവാണ് കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തിങ്കാളാഴ്ച വരെയുള്ള സമയത്തുകൊതുകുകടിച്ചതു മൂലമുള്ള മറ്റൂ 28 രോഗബാധകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഈ വർഷം ആദ്യം മുതൽ കൊതുകുജന്യ രോഗബാധ മൊത്തം 9613 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 തുടക്കം മുതൽ ആറു പേർ ഡെങ്കിപ്പനി ബാധിച്ചു മരിക്കുകയും ചെയ്തു. 2014 വർഷത്തിൽ ഉണ്ടായതിനെക്കാൾ ഡെങ്കിപ്പനി മരണം രണ്ടെണ്ണം കൂടുതലാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. രാജ്യം ഡെങ്കിപ്പനിയുടെ പിടിയിൽ അമർന്നിരിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള മാസങ്ങളിലും ഡെങ്കിപ്പനി പടരാനുള്ള സാധ്യത അധികൃതർ നൽകുന്നുണ്ട്. കൊതുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്
സിംഗപ്പൂർ: തുടർച്ചയായി നാലാം ആഴ്ചയും 200ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടു ചെയ്തതോടെ രാജ്യം ഡെങ്കിപ്പനിയുടെ പിടിയിലായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞാഴ്ച 223 പേർക്കാണ് ഡെങ്കിപ്പനി പിടിപെട്ടതായി റിപ്പോർട്ട്.
നാഷണൽ എൻവയോൺമെന്റ് ഏജൻസി(എൻഇഎ)യുടെ റിപ്പോർട്ട് പ്രകാരം മുൻ ആഴ്ചത്തെക്കാൾ 24 കേസുകൾ കുറവാണ് കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തിങ്കാളാഴ്ച വരെയുള്ള സമയത്തുകൊതുകുകടിച്ചതു മൂലമുള്ള മറ്റൂ 28 രോഗബാധകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഈ വർഷം ആദ്യം മുതൽ കൊതുകുജന്യ രോഗബാധ മൊത്തം 9613 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016 തുടക്കം മുതൽ ആറു പേർ ഡെങ്കിപ്പനി ബാധിച്ചു മരിക്കുകയും ചെയ്തു. 2014 വർഷത്തിൽ ഉണ്ടായതിനെക്കാൾ ഡെങ്കിപ്പനി മരണം രണ്ടെണ്ണം കൂടുതലാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. രാജ്യം ഡെങ്കിപ്പനിയുടെ പിടിയിൽ അമർന്നിരിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള മാസങ്ങളിലും ഡെങ്കിപ്പനി പടരാനുള്ള സാധ്യത അധികൃതർ നൽകുന്നുണ്ട്. കൊതുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും കൊതുകുകടിയിൽ നിന്നു രക്ഷനേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും എൻഇഎ നിർദേശിക്കുന്നു.