- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കുർത്തിസ് ഐലൻഡിൽ നിന്നും ഗ്യാസ് കയറ്റുമതി ചെയ്താൽ 2,35,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടും; ഗ്യാസ് വില മൂന്നിരട്ടിയാകും; ഓസ്‌ട്രേലിയൻ വർക്കേർസ് യൂണിയന്റെ ആശങ്കൾ ഇങ്ങനെ
മെൽബൺ: ഓസ്‌ട്രേലിയൻ ഗ്യാസ് ഉപയോക്താക്കൾ വരും വർഷങ്ങളിൽ ഗ്യാസിന് മൂന്നിരട്ടി വില നൽകേണ്ടി വരുമെന്നും 2,35,000 തൊഴിലവസരങ്ങൾ നഷ്ടപ്പടെുമെന്നും ഇന്നാരംഭിക്കുന്ന ഓസ്‌ട്രേലിയൻ വർക്കേസ് യൂണിയന്റെ ക്യാപയിൻ മുന്നറിയിപ്പ് നൽകുന്നു. ഗ്ലാഡ്‌സ് സ്‌റ്റോണിന് സമീപമുള്ള കുർതിസ് ഐലൻഡിൽ നിന്ന് ഗ്യാസ് കയററുമതി ആരംഭിച്ചാലാണീ പ്രതിസന്ധികൾ ഉടലെടുക്
മെൽബൺ: ഓസ്‌ട്രേലിയൻ ഗ്യാസ് ഉപയോക്താക്കൾ വരും വർഷങ്ങളിൽ ഗ്യാസിന് മൂന്നിരട്ടി വില നൽകേണ്ടി വരുമെന്നും 2,35,000 തൊഴിലവസരങ്ങൾ നഷ്ടപ്പടെുമെന്നും ഇന്നാരംഭിക്കുന്ന ഓസ്‌ട്രേലിയൻ വർക്കേസ് യൂണിയന്റെ ക്യാപയിൻ മുന്നറിയിപ്പ് നൽകുന്നു. ഗ്ലാഡ്‌സ് സ്‌റ്റോണിന് സമീപമുള്ള കുർതിസ് ഐലൻഡിൽ നിന്ന് ഗ്യാസ് കയററുമതി ആരംഭിച്ചാലാണീ പ്രതിസന്ധികൾ ഉടലെടുക്കുകയെന്നാണ് യൂണിയൻ പറയുന്നത്. ഇതിനെതിരെ ഇന്ന് മുതൽ യൂണിയൻ ആരംഭിച്ച ക്യാംപയിന് അൽകോയ, ഓസ്‌ട്രേലിയൻ പേപ്പർ എന്നിവയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഗ്യാസ് എറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപയോക്താക്കളാണിവർ.
അടുത്ത വർഷം കയറ്റുമതി ആരംഭിക്കുന്നതോടെ ഓസ്‌ട്രേലിയക്കാർ ഗ്യാസിനായ ഗ്ലോബൽ പ്രൈസ് നൽകേണ്ടി വരുമെന്നാണ് യൂണിയൻ മുന്നറിയിപ്പ് നൽകുന്നത്. നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി വരുന്ന തുകയായിരിക്കുമത്. കയററുമതിയെത്തുടർന്ന് 2,35,000 തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്യും. ഉയർന്ന നിരക്കുകളിലൂടെ കമ്പനികൾ ബിസിനസ്സിനെ നിയന്ത്രിക്കുകയെന്നതാണ് ഗ്യാസ് എക്‌സ്‌പോർട്ടിങ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഡൊമസ്റ്റിക് എനർജി കമ്പനികളും വ്യവസായവും ആ വിലയ്ക്ക് ഗ്യാസ് വാങ്ങേണ്ടി വരികയും ചെയ്യും.
ഒരു ഡൊമസ്റ്റിക് ഗ്യാസ് റിസർവേഷൻ പോളിസി സെറ്റ് അപ്പ് ചെയ്യാൻ സ്‌റ്റേറ്റിലും ഫെഡറൽ ഗവൺമെന്റിലും സമ്മർദം ചെലുത്തുകയാണ് ഇന്നാരംഭിക്കുന്ന ക്യാംപയിനിന്റെ ലക്ഷ്യം. ഫോറിൻ കമ്പനികൾ ഇവിടുത്തെ രാഷ്ട്രീയക്കാരെ കൈയിലെടുത്ത് ഇവിടുത്തെ ഗ്യാസ് തട്ടിപ്പറിച്ചെടുക്കുകയും അത് ഗ്ലോബൽ വിലയ്ക്ക് ഇവിടെ വിറ്റഴിക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഓസ്‌ട്രേലിയൻ വർക്കേഴ്‌സ് യൂണിയൻ ആരോപിക്കുന്നത്. ഗ്യാസ് ഉൽപാദനരാജ്യങ്ങൾക്കിടയിൽ ഡൊമസ്റ്റിക് ഗ്യാസ് പ്രൈസില്ലാത്ത ഏക രാജ്യം ഓസ്‌ട്രേലിയയാണെന്നും യൂണിയൻ ആരോപിക്കുന്നു.