- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലും കാർട്ടൂണിലും മാത്രമല്ല ഇത്തരം കൂറ്റൻ പാമ്പുകൾ ഉള്ളത്; 23 അടി നീളമുള്ള ഭീമൻ പാമ്പുമായി ഏറ്റു മുട്ടിയ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ; കൊലചെയ്യപ്പെട്ട പാമ്പിനെ കാണാൻ ഒഴുകി എത്തുന്നത് ആയിരങ്ങൾ
ഇന്തോനേഷ്യയിൽ കണ്ടെത്തിയ 23 അടി നീളമുള്ള ഭീമൻ പാമ്പിനെ കൊല്ലുന്നതിനിടെ ഗുരുതരമായ പരുക്കേറ്റ 37 കാരൻ ആശുപത്രിയിലായി. ഇവിടുത്തെ ഇന്ദ്രഗിരി ഹുലു റിജൻസി ഏരിയയിലെ ഓയിൽ പ്ലാന്റേഷനിലെ സെക്യൂരിറ്റി ഗാർഡായ റോബർട്ട് നബാബനാണ് അമിത ധൈര്യവും ആവേശവും കാട്ടി അപകടത്തിലായിരിക്കുന്നത്. താൻ ജോലി കഴിഞ്ഞ് വരുമ്പോൾ ഈ വലിയ പാമ്പ് റോഡിൽ വിലങ്ങനെ കിടന്ന് യാത്രക്കാർക്ക് തടസം സൃഷ്ടിച്ചതത് കണ്ട് അദ്ദേഹം പാമ്പിനെ മാറ്റാൻ ശ്രമിക്കുകയും പാമ്പ് അയാൾക്ക് നേരെ തിരിയുകയുമായിരുന്നു. ഏറെ സമയമെടുത്ത സാഹസികമായ പോരാട്ടത്തിനൊടുവിൽ റോബർട്ട് പാമ്പിനെ വകവരുത്തിയെങ്കിലും അയാൾക്ക് പാമ്പിന്റെ കടിയേറ്റും മറ്റും ഗുരുതരമായ പരുക്കേൽ ക്കുകയായിരുന്നു. സിനിമകളിലും കാർട്ടൂണുകളിലും മാത്രമല്ല ഇത്തരം കൂറ്റൻ പാമ്പുകളുള്ള തെന്നാണീ സംഭവം തെളിയിക്കുന്നത്. നിലവിൽ ചത്ത പാമ്പിനെ കാണാൻ ആയിരങ്ങൾ ഒഴുകി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. റിയാനു പ്രവിശ്യയിലെ റോഡിന് നടുവിൽ വച്ച് റോബർട്ടും പാമ്പും തമ്മിൽ ഭയാകനവും സാഹസികവുമായ പോരാട്ടം തന്നെയായിരുന്നു നടത്തിയി
ഇന്തോനേഷ്യയിൽ കണ്ടെത്തിയ 23 അടി നീളമുള്ള ഭീമൻ പാമ്പിനെ കൊല്ലുന്നതിനിടെ ഗുരുതരമായ പരുക്കേറ്റ 37 കാരൻ ആശുപത്രിയിലായി. ഇവിടുത്തെ ഇന്ദ്രഗിരി ഹുലു റിജൻസി ഏരിയയിലെ ഓയിൽ പ്ലാന്റേഷനിലെ സെക്യൂരിറ്റി ഗാർഡായ റോബർട്ട് നബാബനാണ് അമിത ധൈര്യവും ആവേശവും കാട്ടി അപകടത്തിലായിരിക്കുന്നത്. താൻ ജോലി കഴിഞ്ഞ് വരുമ്പോൾ ഈ വലിയ പാമ്പ് റോഡിൽ വിലങ്ങനെ കിടന്ന് യാത്രക്കാർക്ക് തടസം സൃഷ്ടിച്ചതത് കണ്ട് അദ്ദേഹം പാമ്പിനെ മാറ്റാൻ ശ്രമിക്കുകയും പാമ്പ് അയാൾക്ക് നേരെ തിരിയുകയുമായിരുന്നു.
ഏറെ സമയമെടുത്ത സാഹസികമായ പോരാട്ടത്തിനൊടുവിൽ റോബർട്ട് പാമ്പിനെ വകവരുത്തിയെങ്കിലും അയാൾക്ക് പാമ്പിന്റെ കടിയേറ്റും മറ്റും ഗുരുതരമായ പരുക്കേൽ ക്കുകയായിരുന്നു. സിനിമകളിലും കാർട്ടൂണുകളിലും മാത്രമല്ല ഇത്തരം കൂറ്റൻ പാമ്പുകളുള്ള തെന്നാണീ സംഭവം തെളിയിക്കുന്നത്.
നിലവിൽ ചത്ത പാമ്പിനെ കാണാൻ ആയിരങ്ങൾ ഒഴുകി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. റിയാനു പ്രവിശ്യയിലെ റോഡിന് നടുവിൽ വച്ച് റോബർട്ടും പാമ്പും തമ്മിൽ ഭയാകനവും സാഹസികവുമായ പോരാട്ടം തന്നെയായിരുന്നു നടത്തിയിരുന്നത്.
താൻ പാമ്പിനെ പിടിച്ചടക്കാൻ ശ്രമിക്കുന്നതിനിടയിൽ അത തന്റെ കൈയ്ക്ക് കടിക്കുകയായിരുന്നു വെന്നാണ് ആശുപത്രിക്കിടക്കയിൽ വച്ച് റോബർട്ട് പ്രതികരിച്ചിരി ക്കുന്നത്. കടുത്ത പോരാട്ടത്തിന് ശേഷം തനിക്കതിനെ കൊല്ലാൻ സാധിച്ചുവെന്ന് അവശതക്കിടയിലും ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. തുടർന്ന് റോബർട്ടിന്റെ ഗ്രാമത്തിൽ ഈ ഭീമൻ പാമ്പിന്റെ ശവശരീരം പ്രദർശനത്തിന് വയ്ക്കുകയായിരുന്നു.