തെലുങ്ക് ചിത്രം '24 കിസ്സെസി'ന്റെ ട്രെയ്‌ലർ യുട്യൂബിൽ തരംഗമാകുന്നു. ഒക്ടോബർ 24ന് റിലീസ് യെ്ത ട്രെയിലർ ഇതുവരെ കണ്ടത് 21 ലക്ഷത്തിലധികം പേരാണ്. ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രധാന ആകർഷം ചുംബന സീനുകളാണ്.

അയോധ്യകുമാർ കൃഷ്ണംസെട്ടിസംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാൽ അതിന്റെ പേരിൽ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാൻ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുൺ അവതരിപ്പിക്കുന്ന നായക കഥാപാത്രം. എന്നാൽ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം. വൺ നൈറ്റ് സ്റ്റാന്റുകൾക്കപ്പുറം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താൽപര്യം.

മുതിർന്ന നടൻ റാവു രമേശും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബർ 15ന് റിലീസ് ചെയ്യും.