മനാമ: വേനൽക്കാല തൊഴിൽ നിരോധനം നടപ്പാക്കിയ ജൂലൈ ഒന്നു മുതൽ നാലു ദിവസത്തിനുള്ളിൽ 25 കമ്പനികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. കടുത്ത വേനലിൽ മധ്യാഹ്നത്തിൽ പുറം ജോലികളിൽ തൊഴിലാളികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതാണ് കമ്പനികൾ ലംഘിച്ചിരിക്കുന്നത്.

ലേബർ ഇൻസ്‌പെക്ടർമാർ കമ്പനികളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ 979 സ്ഥാപനങ്ങളിലാണ് പരിശോധന ടത്തിയത്.

ജൂലൈ മുതൽ ഓഗസ്റ്റ്  വരെയുള്ള കൊടും ചൂടുള്ള സമയത്ത് പന്ത്രണ്ടു മുതൽ വൈകുന്നേരം നാലു വരെയാണ് ഔട്ട്‌ഡോർ വർക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.