25000 രുപ ബജറ്റിൽ പൂർത്തിയാക്കിയ സിനിമ റിലീസിനായി ഒരുങ്ങുന്നു. പേര് പോലെ തന്നെ നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം പുറത്തിറക്കുന്നതെന്ന് സംവിധായകൻ ബിലഹരി പറയുന്നു. ആകെ മുടക്കുമുതൽ 25,000 രൂപ! സംവിധായകൻ, ഛായാഗ്രാഹകൻ, അയാളുടെ സഹായി അങ്ങനെ ചിത്രീകരണസ്ഥലത്ത് സാങ്കേതികവിഭാഗത്തിൽ ആകെ മൂന്ന് പേർ! സിനിമാപരിചയമുള്ള രണ്ട് പേരൊഴികെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങൾ. സിനിമകളുടെ കലാമൂല്യത്തേക്കാളും അതിന്റെ വാണിജ്യവിജയവും കണക്കുകളും വാർത്താപ്രാധാന്യം നേടുന്ന കാലത്ത് ചെറിയ മുടക്കുമുതലിനാൽ വാർത്തകളിൽ വന്ന പ്രോജക്ടാണ് ബിലഹരി എന്ന നവാഗതന്റെ 'പോരാട്ടം'.

ആകെ മുടക്കുമുതൽ 25,000 രൂപ! സംവിധായകൻ, ഛായാഗ്രാഹകൻ, അയാളുടെ സഹായി അങ്ങനെ ചിത്രീകരണസ്ഥലത്ത് സാങ്കേതികവിഭാഗത്തിൽ ആകെ മൂന്ന് പേർ! സിനിമാപരിചയമുള്ള രണ്ട് പേരൊഴികെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങൾ. എന്നാൽ തീയേറ്ററിലേക്ക് പോകുമ്പോൾ 25,000 രൂപ ബജറ്റിന്റെ കാര്യം മറന്നേക്കൂ എന്നാണ് സംവിധായകന്റെ ആത്മവിശ്വാസം. കമ്പനിയുടെ പേര് 'പ്ലാൻ ബി ഇൻഫോടെയ്ന്മെന്റ്സ്' എന്നാണ്. സിനിമാറ്റോഗ്രഫർ ശ്രീരാജ് രവീന്ദ്രൻ, കോ-പാർട്ട്നർ വിനീത് വാസുദേവ് എന്നിങ്ങനെ മൂന്ന് സുഹൃത്തുക്കളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എപ്പാഴും 'പ്ലാൻ-എ' ചീറ്റിപ്പോയിട്ട് 'പ്ലാൻ-ബി'യിൽ എത്തിച്ചേരുന്നവരാണ് ഞങ്ങളെന്നും അതുകൊണ്ടാണ് കമ്പനിക്കും 'പ്ലാൻ-ബി' എന്ന് പേരിട്ടതെന്ന് സംവിധായകൻ ബിലഹരി പറയുന്നു.

ഒരു സിംഗിൾ ലൊക്കേഷൻ സിനിമയാവണമെന്നാണ് ആദ്യം ആലോചിച്ചത്. ലോ ബജറ്റിൽ, പുതിയ ആളുകളെ വച്ച് ചെയ്യാം എന്നാലോചിക്കുമ്പോഴാണ് ക്യാമറാമാൻ ഒരു 5ഡി മാർക്-4 ക്യാമറ വാങ്ങുന്നത്. 4കെ റെസല്യൂഷനുള്ള, തീയേറ്ററിൽ നല്ല ഔട്ട് കിട്ടുന്ന ഒരു ക്യാമറയാണത്. എന്നാൽ സിങ്കിൾ ലൊക്കേഷൻ ഒഴിവാക്കി, ചുറ്റുപാടുകളിലേക്ക് ക്യാമറ തിരിക്കാമെന്ന് വച്ചു. അങ്ങനെയാണ് ഈ സിനിമ സെറ്റ് ചെയ്യുന്നത്. പ്രായോഗികമായി ആദ്യം നേരിട്ട പ്രശ്നം ലെൻസുകളുടെ അഭാവമായിരുന്നു. സിനിമയുടെ ക്യാമറാമാൻ വാങ്ങിയ ഒരു 5ഡി മാർക്-4 ക്യാമറ മാത്രമാണ് ആകെ ഉണ്ടായിരുന്ന കൈമുതൽ. ലെൻസുകൾ ഇല്ലായിരുന്നു. കല്യാണവീഡിയോ എടുക്കുന്നവരോട് ലെൻസ് കടം വാങ്ങിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയിൽ ആവിശ്യമായിരുന്ന ഉത്സവം നാട്ടിലെ അമ്പലത്തിൽ ഉത്സവം വന്നപ്പോൾ അവിടെ പോയി ഗറില്ലാ ഷൂട്ട് ചെയ്തു. ഉത്സവത്തിനെത്തിയവരെ ആരെയും അറിയിക്കാതെ ഉത്സവത്തിൻെ പരിസരങ്ങളും ഷൂട്ട് ചെയ്തു. പനമ്പിള്ളി നഗറിലും കലൂർ സ്റ്റേഡിയത്തിലുമൊക്കെ ഗറില്ലാ ഷൂട്ട് നടത്തിയിട്ടുണ്ട്. ശാലിനെ എറണാകുളം ബ്രോഡ്വേയിലൂടെ നടത്തിയും സമാനരീതിയിൽ ചിത്രീകരണം നടത്തിയിട്ടുണ്ട്. 15 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. നായികയടക്കം അഭിനയിച്ചവരാരും പൈസ വാങ്ങിയില്ലെന്നും സംവിധായകൻ പറയുന്നു. എന്നാൽ സിനിമ കാണാൻ തീയേറ്ററിലേക്ക് പോകുമ്പോൾ ഇതിന്റെ ബജറ്റിന്റെ കാര്യം മറന്നേക്കൂ എന്നാണ് സംവിധായകൻ പറയുന്നത്.