ജിദ്ദ: റെസിഡൻസ്, വർക്ക് വിസാ നിയമങ്ങൾ ലംഘിച്ചതിന് പത്തു മാസത്തിനുള്ളിൽ രാജ്യത്തു നിന്ന് നാടുകടത്തിന് 252,218 വിദേശകളെയെന്ന് റിപ്പോർട്ട്. പ്രതിദിനം 840 എന്ന പേരിലാണ് അനധികൃത താമസക്കാരെ രാജ്യത്തു നിന്ന് കടത്തുന്നത്. സർക്കാർ കണക്കു പ്രകാരം സൗദി പോർട്ടുകൾ വഴി നുഴഞ്ഞു കടക്കാൻ ശ്രമിച്ച 22,455 പേരെയും ബോർഡർ ഗാർഡ് അറസ്റ്റു ചെയ്തിട്ടുണ്ട്. ശരാശരി പ്രതിദിനം 75 പേർ എന്ന കണക്കിലാണിത്. 

അതേസമയം 12,088 പേർ നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കാത്തുകഴിയുന്നുണ്ടെന്നും ഇവരെ നാടുകടത്തുന്ന നടപടിക്രമങ്ങൾ താമസിക്കുന്നതിനാൽ സ്വദേശത്തേക്കു പോകാൻ ഇവർക്ക് കാലതാമസം നേരിടുന്നതായും റിപ്പോർട്ടുണ്ട്. മക്ക, മദീന എന്നിവിടങ്ങളിലാണ് കൂടുതലും അനധികൃത താമസക്കാരേയും നിയമലംഘകരേയും പിടികൂടുന്നത്. ഇവിടെ ഇത് 55 ശതമാനമായി വർധിച്ചിട്ടുണ്ട്.

അതേസമയം ജനറൽ ഡയറക്ടേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് അതിന്റെ സർവീസുകൾ മൊത്തം ഇലക്ട്രോണിക് വത്ക്കരിക്കുന്നതിന്റെ പാതയിലാണ്. സർവീസ് ക്വാളിറ്റി മെച്ചപ്പെടുത്താനും സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇ-സർവീസ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം ഈ വർഷം അവസാന പാദത്തിൽ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.