- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കർവ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തിനശിച്ചത് 26 ബസുകൾ
ദോഹ: അബു ഹാമറിലെ കർവ ബസ് ഡിപ്പോയിലുണ്ടായ വൻ അഗ്നിബാധയിൽ 26 ബസുകൾ കത്തിനശിച്ചതായി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ മൊവാസലാത്ത് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അഗ്നിബാധ ഉണ്ടായതെന്നും ഇത് കമ്പനിയുടെ പതിവ് സർവീസുകളെ ബാധിച്ചിട്ടില്ലെന്നും മൊവാസലാത്ത് വ്യക്തമാക്കി. മാസങ്ങളായി സർവീസ് നടത്താതെ വെറുതെയിട്ടിരുന്ന ബസുകൾക്കാണ് തീപ
ദോഹ: അബു ഹാമറിലെ കർവ ബസ് ഡിപ്പോയിലുണ്ടായ വൻ അഗ്നിബാധയിൽ 26 ബസുകൾ കത്തിനശിച്ചതായി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ മൊവാസലാത്ത് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അഗ്നിബാധ ഉണ്ടായതെന്നും ഇത് കമ്പനിയുടെ പതിവ് സർവീസുകളെ ബാധിച്ചിട്ടില്ലെന്നും മൊവാസലാത്ത് വ്യക്തമാക്കി.
മാസങ്ങളായി സർവീസ് നടത്താതെ വെറുതെയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. സർവീസിലുള്ള ഒരു ബസിനേയും അഗ്നിബാധ ബാധിച്ചിട്ടില്ലെന്നും കമ്പനി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായും അധികൃതർ വ്യക്തമാക്കി.
സർവീസ് നടത്താത്ത ബസുകൾ നിർത്തിയിട്ടിരുന്ന പാർക്കിങ് ഗ്രൗണ്ടിലാണ് തീപിടുത്തമുണ്ടായത്. രാത്രി ഏകദേശം ഒമ്പതുമണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്പെടുന്നതെന്നും പത്തുമിനിട്ടിനുള്ളിൽ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീം തീ കൂടുതൽ പടരുന്നത് തടഞ്ഞെന്നും അതുകൊണ്ട് ദുരന്തങ്ങൾ ഒന്നും സംഭവിച്ചില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.