- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗാൽവേ, വാട്ടർഫോർഡ് കൗണ്ടികളിൽ 260 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും; രാജ്യത്ത് നിക്ഷേപത്തിനൊരുങ്ങി വിദേശ കമ്പനികൾ
ഡബ്ലിൻ: വിദേശ കമ്പനികൾ അയർലണ്ടിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതോടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡബ്ലിൻ, വാട്ടർഫോർഡ് കൗണ്ടികളിൽ ഏറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. യുഎസ് ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ യൂറോഫിൻസ് ലാൻകാസ്റ്റർ ലബോറട്ടറീസ്, യുഎസ് മെഡിക്കൽ ഡിവൈസസ് കമ്പനി സർമോദിക്‌സ് എന്നിവ ഈ രണ്ടു കൗണ്ടികളിലായി 260 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ 175 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള യൂറോഫിൻസ് അവരുടെ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 160 തൊഴിൽ അവസരങ്ങൾ കൂടി സൃഷ്ടിക്കും. 2021-ഓടെ യൂറോഫിൻസ് തങ്ങളുടെ വർക്ക് ഫോഴ്‌സ് 500ലധികമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതേസമയം സർമോദിക്‌സ് 10 മില്യൺ യൂറോയുടെ നിക്ഷേപം നടത്തുന്നതിനെ തുടർന്ന് ഗാൽവേയിൽ തന്നെ 100 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.
ഡബ്ലിൻ: വിദേശ കമ്പനികൾ അയർലണ്ടിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതോടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡബ്ലിൻ, വാട്ടർഫോർഡ് കൗണ്ടികളിൽ ഏറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. യുഎസ് ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ യൂറോഫിൻസ് ലാൻകാസ്റ്റർ ലബോറട്ടറീസ്, യുഎസ് മെഡിക്കൽ ഡിവൈസസ് കമ്പനി സർമോദിക്‌സ് എന്നിവ ഈ രണ്ടു കൗണ്ടികളിലായി 260 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിൽ 175 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള യൂറോഫിൻസ് അവരുടെ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 160 തൊഴിൽ അവസരങ്ങൾ കൂടി സൃഷ്ടിക്കും. 2021-ഓടെ യൂറോഫിൻസ് തങ്ങളുടെ വർക്ക് ഫോഴ്‌സ് 500ലധികമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
അതേസമയം സർമോദിക്‌സ് 10 മില്യൺ യൂറോയുടെ നിക്ഷേപം നടത്തുന്നതിനെ തുടർന്ന് ഗാൽവേയിൽ തന്നെ 100 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.
Next Story