- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
2018 പിന്നിട്ട 263 ദിവസങ്ങളിൽ മാസ്സ് ഷൂട്ടിങ്ങ് 262 എണ്ണം
മേരിലാന്റ്: സെപ്റ്റംബർ 20 ന് മേരിലാന്റിലെ വെടിവെപ്പ് സംഭവത്തോടെ അമേരിക്കയിൽ 2018 ൽ പിന്നിട്ട 263 ദിവസങ്ങളിൽ 262 മാസ്സ് ഷൂട്ടിങ്ങ് ഉണ്ടായതായി ജ വി എ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഒരു സ്ത്രീ നടത്തിയ വെടിവെപ്പിൽ നാല്പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളിൽ മാത്രം പെൻസിൽവാനിയ കോർട്ട് ഹൗസ്, വിസ കോൺസിൽ ബിസിനസ്സ്, ആമ്പർഡീൻ മേരിലാന്റ് എന്നീ സ്ഥലങ്ങളിലാണ് മാസ്സീവ് ഷൂച്ചിങ്ങ് ഉണ്ടായത്.2018 ലെ ഓരോ ദിവസവും ഓരോ വെടിവെപ്പ് വീതമാണ് അമേരിക്കയിൽ നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2015 ൽ 335, 2016 ൽ 382, 2017 ൽ 346, 2018 ഇതുവരെ 262 എന്നിങ്ങനെയാണ് വെടിവെപ്പുകൾ ആവർത്തിക്കപ്പെടുന്നതെന്നും കണക്കുകൾ ഉദ്ധരിച്ച് ജി വി എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാലോ അതിലധികമോ ആളുകൾ കൊല്ലപ്പെടുന്നതിനാണ് മാസ്സ് ഷൂട്ടിങ്ങ് എന്ന നിർവചനം നൽകിയിട്ടുള്ളത്. ഗാങ്ങ് വയലൻസിലോ, ഡൊമസ്റ്റിക്ക് വയലൻസിലൊ നാലിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അത് മാസ്സ് ഷൂട്ടിങ്ങിന്
മേരിലാന്റ്: സെപ്റ്റംബർ 20 ന് മേരിലാന്റിലെ വെടിവെപ്പ് സംഭവത്തോടെ അമേരിക്കയിൽ 2018 ൽ പിന്നിട്ട 263 ദിവസങ്ങളിൽ 262 മാസ്സ് ഷൂട്ടിങ്ങ് ഉണ്ടായതായി ജ വി എ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഒരു സ്ത്രീ നടത്തിയ വെടിവെപ്പിൽ നാല്പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ചില ദിവസങ്ങളിൽ മാത്രം പെൻസിൽവാനിയ കോർട്ട് ഹൗസ്, വിസ കോൺസിൽ ബിസിനസ്സ്, ആമ്പർഡീൻ മേരിലാന്റ് എന്നീ സ്ഥലങ്ങളിലാണ് മാസ്സീവ് ഷൂച്ചിങ്ങ് ഉണ്ടായത്.2018 ലെ ഓരോ ദിവസവും ഓരോ വെടിവെപ്പ് വീതമാണ് അമേരിക്കയിൽ നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2015 ൽ 335, 2016 ൽ 382, 2017 ൽ 346, 2018 ഇതുവരെ 262 എന്നിങ്ങനെയാണ് വെടിവെപ്പുകൾ ആവർത്തിക്കപ്പെടുന്നതെന്നും കണക്കുകൾ ഉദ്ധരിച്ച് ജി വി എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാലോ അതിലധികമോ ആളുകൾ കൊല്ലപ്പെടുന്നതിനാണ് മാസ്സ് ഷൂട്ടിങ്ങ് എന്ന നിർവചനം നൽകിയിട്ടുള്ളത്. ഗാങ്ങ് വയലൻസിലോ, ഡൊമസ്റ്റിക്ക് വയലൻസിലൊ നാലിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അത് മാസ്സ് ഷൂട്ടിങ്ങിന്റെ പരിധിയിൽ വരുന്നില്ല.
ഗൺ വയലൻസ് ഒരു പകർച്ച വ്യാധിപോലെ എല്ലാ രാജ്യങ്ങളിലും പടർന്ന് പിടിച്ചിരിക്കയാണ് കർശനമായ ഗൺ നിയമങ്ങളും, ബാക്ക് ഗ്രൗണ്ട് ചെക്കും മാത്രമാണ് ഗൺവയലൻസ് നിയന്ത്രിക്കാൻ ഏക പരിഹാരമാർഗ്ഗം, രാഷ്ട്രീയ സാമൂഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയമായി ഗണ്ഡ കൺട്രോൾ നിയമം കർശനമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇനിയും ഇത് ആവർത്തിക്കപ്പെടുക തന്നെ ചെയ്യും