- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന പീഡനം സഹിക്കാൻ വയ്യാതായതോടെ 27കാരി ആത്മഹത്യ ചെയ്തു; അന്വേഷണം തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ ഒളിവിൽ പോയ ഭർത്താവിനേയും വീട്ടുകാരേയും പൊലീസ് പൊക്കിയത് പാലക്കാട് നിന്ന് ; ഇഴഞ്ഞ് നീങ്ങിയ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ വീട്ടുകാർ കുടുങ്ങി; സ്വർണത്തിന് പുറമേ ഒരു കോടി രൂപയുടെ വീടും സ്ഥലവും കൊടുത്തിട്ടും ആർത്തി കുറയാതെ ഭർത്തൃവീട്ടുകാർ
കളമശേരി: സ്ത്രീധന പീഡനം സഹിക്കവയ്യാതായതോടെ യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. മൂലേപ്പാടം കാഞ്ഞിരത്തിങ്കൽ കെ.കെ. അബ്ദുൽ അസീസിന്റെ മകൾ സുനിത (27) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുടുംബാംഗങ്ങളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 14നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 19ന് മരിച്ചിരുന്നു. ഇതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഭർത്താവ് ആലുവ കണിയാംകുന്ന് അറഫാ വില്ലേജിൽ അരുൺ (32), അരുണിന്റെ പിതാവ് അബ്ദുൽ റഹ്മാൻ (66), മാതാവ് ലൈല ബീവി (66) എന്നിവരെ പാലക്കാട്ടുനിന്നാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. സുനിത മരിച്ചത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആദ്യമേ പൊലീസിൽ അറിയിച്ചിരുന്നു.ഭർത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി സുനിതയെ നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് സുനിത കളമശ്ശേരിയിലെ വീട്ടിൽ സെപ്റ്റംബർ 14-ന് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് വീട്ടുകാർ കാണുകയും സുനിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കു
കളമശേരി: സ്ത്രീധന പീഡനം സഹിക്കവയ്യാതായതോടെ യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. മൂലേപ്പാടം കാഞ്ഞിരത്തിങ്കൽ കെ.കെ. അബ്ദുൽ അസീസിന്റെ മകൾ സുനിത (27) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുടുംബാംഗങ്ങളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 14നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 19ന് മരിച്ചിരുന്നു. ഇതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഭർത്താവ് ആലുവ കണിയാംകുന്ന് അറഫാ വില്ലേജിൽ അരുൺ (32), അരുണിന്റെ പിതാവ് അബ്ദുൽ റഹ്മാൻ (66), മാതാവ് ലൈല ബീവി (66) എന്നിവരെ പാലക്കാട്ടുനിന്നാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്.
സുനിത മരിച്ചത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആദ്യമേ പൊലീസിൽ അറിയിച്ചിരുന്നു.ഭർത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി സുനിതയെ നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് സുനിത കളമശ്ശേരിയിലെ വീട്ടിൽ സെപ്റ്റംബർ 14-ന് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് വീട്ടുകാർ കാണുകയും സുനിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ വൈകാതെ തന്നെ സുനിതയുടെ ആരോഗ്യ സ്ഥിതി വഷളാകുകയും 19ന് മരിക്കുകയുമായിരുന്നു.
സുനിതയ്ക്കും അരുണിനും ഏഴ് മാസവും മൂന്നു വർഷവും പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളാണുള്ളത്. ഇവരെ സുനിതയുടെ മാതാപിതാക്കളാണ് നോക്കുന്നത്. മകളുടെ മരണത്തെ തുടർന്ന് അബ്ദുൽ അസീസ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സ്ത്രീഡന പീഡനത്തിന്റെ ചുരുളഴിയുന്നത്. കേസ് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണ് ആദ്യം കേസ് അന്വേഷിച്ചത്. ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണ കാര്യത്തിൽ പുരോഗതി ഇല്ലെന്നു കാണിച്ച് അബ്ദുൽ അസീസ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ഇതോടെ കമ്മിഷണർ കേസിന്റെ അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി. ബിജി ജോർജിന് നൽകി. ഈ അന്വേഷണത്തിലാണ് തുടർന്നാണ് പ്രതികൾ പിടിയിലായത്. സുനിതയുടെ മരണത്തെ തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. സുനിതയുടെ മൃതദേഹം കാണാൻ പോലും പ്രതികൾ എത്തിയിരുന്നില്ല. സുനിതയുടെ ബാപ്പയും ഉമ്മയും താമസിക്കുന്ന ഒരു കോടിയോളം രൂപ വിലയുള്ള കളമശ്ശേരിയിലെ വീടും പറമ്പും അടുത്തിടെ സ്ത്രീധനമായി എഴുതിക്കൊടുത്തിരുന്നു. വിവാഹ സമയത്തുകൊടുത്ത സ്വർണത്തിനു പുറമെയാണിത്. ഇതൊന്നും മതിവരാതെയാണ് അരുണും മാതാപിതാക്കളും സുനിതയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്.
പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. സുനിതയുടെ ആത്മഹത്യയെ തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തതിനാൽ ജാമ്യം ലഭിച്ചില്ല. പ്രതികൾ സുനിതയുടെ ആത്മഹത്യക്കു ശേഷം വിവിധ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. ഇക്കൂട്ടത്തിൽ പാലക്കാട്ട് ഒരു ഹോട്ടലിലും താമസിച്ചിരുന്നു. ഇക്കാര്യം പൊലീസ് അറിഞ്ഞു. എന്നാൽ പൊലീസ് പാലക്കാട്ട് എത്തും മുമ്പേ പ്രതികൾ ഹോട്ടൽ ഒഴിഞ്ഞ് മറ്റൊരു താവളത്തിലേക്ക് മാറിയിരുന്നു.
ഇവിടെ ഇനിയും താമസിക്കാൻ വന്നാൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതനുസരിച്ച് വീണ്ടും ഹോട്ടലിൽ താമസിക്കാൻ വന്ന വിവരം ഹോട്ടലുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ സബ് ഇൻസ്പെക്ടർ കെ.പി. ബാബു, എഎസ്ഐ. മാരായ ആർ. ജയകുമാർ, കെ.കെ. രാജു, സി.പി.ഒ.മാരായ ജെബി ജോൺ, നവീൻ, വനിത സി.പി.ഒ. സുനിത എന്നിവരടങ്ങുന്ന പൊലീസ് സംഘം പാലക്കാട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.