- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം തിരിച്ചടിയായി; ഒമാനിൽനിന്നുമാത്രം തൊഴിൽ നഷ്ടപ്പെട്ട് ഈ വർഷം മടങ്ങിയത് 2,70,000 പേർ; സാമ്പത്തിക മാന്ദ്യത്തിൽ ഗൾഫ് വിട്ടവരേക്കാൾ കൂടുതലെന്നും റിപ്പോർട്ട്
മസ്‌ക്കറ്റ്: ഒമാനിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് ഈവർഷംമാത്രം മടങ്ങിയത് 2,70,000 പേർ. കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട് പോയവരാണ് ഏറെയും. 2019 അവസാനം മുതൽ 2020 നവംബർവരെയുള്ള കണക്കുകളാണിത്. കഴിഞ്ഞവർഷം അവസാനംവരെ 1.71 മില്യൺ വിദേശ തൊഴിലാഴികളാണ് ഒമാനിലുണ്ടായിരുന്നത്.
2,70,000 വിദേശ തൊഴിലാളികൾ ഈ വർഷം ഒമാനിൽനിന്ന് തിരിച്ചുപോയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പടെ ലക്ഷങ്ങളാണ് നാടുകളിലേയ്ക്ക് പോയതെന്ന് ഓമാൻ സർക്കാരിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2008-2009 വർഷത്തെ സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ഗൾഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണിതെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്