- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ മധുരം നുകർന്നു തീരും മുമ്പേ തീയാളിപ്പടർന്നു; മുംബൈ റസ്റ്റോറന്റിൽ 28 ാം ജന്മദിനം ആഘോഷിക്കാനെത്തിയ ഖുശ്‌ബുവിന്റെ വിയോഗത്തിൽ തളർന്ന് ബന്ധുക്കൾ; അഗ്‌നിബാധയിൽ 12 സ്ത്രീകൾ മരിച്ചത് വായുസഞ്ചാരമില്ലാത്ത ശുചിമുറിയിൽ അകപ്പെട്ടതോടെ
മുംബൈ: പെട്ടെന്നുണ്ടായ അഗ്‌നിബാധയിൽ അണഞ്ഞുപോയത് കുടുംബത്തിന്റെ മുഴുവൻ സന്തോഷം.ഭർത്താവിനും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി മുംബൈ റസ്റ്റോറന്റിലെ അഗ്‌നിബാധയ്ക്കു ഇരയാകുകയായിരുന്നു.നിരവധി പബ്ബുകളും ഹോട്ടലുകളും ടിവി ചാനലുകളും പ്രവർത്തിക്കുന്ന മുംബൈ സേനാപതി മാർഗിലെ കമല മിൽ കോമ്പൗണ്ടിലെ നാലുനില കെട്ടിടത്തിൽ ടെറസ്സിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റാണ് ഭർത്താവ് ജയേഷ് ഖുശ്‌ബുവിന്റെ 28 ത്തെ പിറന്നാൾ ആഘോഷത്തിനായി തിരഞ്ഞെടുത്തത്.അവരുടെ സുഹൃത്തുക്കളെയും ആഘോഷത്തിൽ ക്ഷണിച്ചിരുന്നു. എല്ലാവരോടുമൊപ്പം റെസ്റ്റോറന്റിലെത്തി ഏകദേശം ഒരു മണിക്കൂറിനു ശേഷം പെട്ടന്ന് ഭയങ്കരമായ എന്തോ ശബ്ദം കേട്ട്, എല്ലാവരും പേടിച്ച് പുറത്തേയ്ക്ക് ഓടാൻ തുടങ്ങുകയായിരുന്നു. ടെറസ്സിൽ തീ പടർന്നപ്പോഴേക്കും ജയേഷ് രക്ഷപ്പെട്ടു കെട്ടിടത്തിനു താഴെ എത്തിയിരുന്നു അപ്പോഴാണ് ഖുശ്‌ബു ഉള്ളിൽ അകപ്പെട്ടു പോയെന്നു മനസ്സിലായത് അവളെ രക്ഷിക്കാൻ ഓടി മുകളിൽ ചെന്നങ്കിലും ഖുശ്‌ബുവിനെ കണ്ടെത്താനായില്ല. ഇതേ സമയം ഖുശ്‌ബുവും കുടുംബാംഗമായ കിഞ്ചൽ
മുംബൈ: പെട്ടെന്നുണ്ടായ അഗ്‌നിബാധയിൽ അണഞ്ഞുപോയത് കുടുംബത്തിന്റെ മുഴുവൻ സന്തോഷം.ഭർത്താവിനും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി മുംബൈ റസ്റ്റോറന്റിലെ അഗ്‌നിബാധയ്ക്കു ഇരയാകുകയായിരുന്നു.നിരവധി പബ്ബുകളും ഹോട്ടലുകളും ടിവി ചാനലുകളും പ്രവർത്തിക്കുന്ന മുംബൈ സേനാപതി മാർഗിലെ കമല മിൽ കോമ്പൗണ്ടിലെ നാലുനില കെട്ടിടത്തിൽ ടെറസ്സിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റാണ് ഭർത്താവ് ജയേഷ് ഖുശ്‌ബുവിന്റെ 28 ത്തെ പിറന്നാൾ ആഘോഷത്തിനായി തിരഞ്ഞെടുത്തത്.അവരുടെ സുഹൃത്തുക്കളെയും ആഘോഷത്തിൽ ക്ഷണിച്ചിരുന്നു.
എല്ലാവരോടുമൊപ്പം റെസ്റ്റോറന്റിലെത്തി ഏകദേശം ഒരു മണിക്കൂറിനു ശേഷം പെട്ടന്ന് ഭയങ്കരമായ എന്തോ ശബ്ദം കേട്ട്, എല്ലാവരും പേടിച്ച് പുറത്തേയ്ക്ക് ഓടാൻ തുടങ്ങുകയായിരുന്നു. ടെറസ്സിൽ തീ പടർന്നപ്പോഴേക്കും ജയേഷ് രക്ഷപ്പെട്ടു കെട്ടിടത്തിനു താഴെ എത്തിയിരുന്നു അപ്പോഴാണ് ഖുശ്‌ബു ഉള്ളിൽ അകപ്പെട്ടു പോയെന്നു മനസ്സിലായത് അവളെ രക്ഷിക്കാൻ ഓടി മുകളിൽ ചെന്നങ്കിലും ഖുശ്‌ബുവിനെ കണ്ടെത്താനായില്ല.
ഇതേ സമയം ഖുശ്‌ബുവും കുടുംബാംഗമായ കിഞ്ചൽ ഷായും തീയിൽ നിന്നു രക്ഷപ്പെടാനായി ടോയ്ലറ്റിനുള്ളിൽ കയറിയിരിക്കയായിരുന്നു. പല സ്ത്രീകളും രക്ഷപ്പെടാനായി ടോയ്്ലറ്റിനുള്ളിൽ കയറിയിരുന്നു. എന്നാൽ വായു സഞ്ചാരമില്ലാത്തതിനാൽ എല്ലാവരും ശ്വാസം കിട്ടാതെ മരണപ്പെട്ടു. തീ പിടുത്തതിൽ ഒരുപാടുപേർക്ക് പരിക്കേറ്റു പലരുടെയും നില ഗുരുതരമാണ്.
പുലർച്ചെ 12.30ഓടെയാണ് തീപിടിക്കുന്നത്. ടെറസ്സിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലാണ് ആദ്യം തീപിടിച്ചത് തുടർന്നാണ് അടുത്തുള്ള സ്ഥാപനങ്ങളിലേക്ക തീ പടരുന്നത്. എളുപ്പം തീപിടിക്കുന്ന പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിച്ച മേൽക്കൂര തീപടരുന്നതിനിടയാക്കുകയായിരുന്നു. റെസ്റ്റോറന്റിൽ ഫയർ എക്സിറ്റ് സംവിധാനം ഇല്ലാത്തതിനാലാണ് പലരും ടോയ്ലറ്റിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 25 പേർ പങ്കെടുത്ത ആഘോഷത്തിൽ ഖുശബുവിനും കുടുംബാംഗമായ കിഞ്ചൽ ഷായ്ക്കും മറ്റു പതിമൂന്നു പേർക്കുംജീവൻ നഷ്ടമായി. ആഘോഷത്തിനായി സന്തോഷത്തോടെ ഖുഷ്ബു റെസ്റ്റോറന്റിൽ കാത്തിരിക്കയായിരുന്നു
.ആഘോഷങ്ങൾ ഒരുക്കിയതും ഖുശ്‌ബുവിന്റെ സുഹൃത്തുക്കളെ ക്ഷണിച്ചതുമെല്ലാം ഭർത്താവ് ജയേഷ് ആയിരുന്നന്നും ഖുശ്‌ബുവിന്റെ മുത്തചഛൻ ബാബുലാൽ മേഹ്ത്ത പറഞ്ഞു.കൃത്യ സമയത്തിനു ചികിത്സ ലഭിക്കാത്തതിനാലാണ് ഖുശ്‌ബു മരിക്കാനിടയായതെന്നും അവൾക്കുവേണ്ട അത്യാവശ്യ ചികിത്സ ആബുലൻസിൽ നിന്നും ലഭിച്ചില്ലെന്നുംമെഹ്ത്ത പറഞ്ഞു.
മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴും ആ കുടുംബം. പ്രാധമിക അന്വേക്ഷണത്തിൽ മുംബൈ പൊലീസ് 'വൺ എബൗ' എന്ന റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളിൽ സമീപത്തെ കെട്ടിടങ്ങൾ മുഴുവൻ തീപ്പിടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.