രാജ്യത്ത് തണുപ്പുകാലം തുടങ്ങിയതോടെ വിവിധ അസുഖങ്ങളും പടർന്നുപിടിക്കാൻ തുടങ്ങി. തണുപ്പുകാലത്ത് പടരുന്ന സീസണൽ ഫ്‌ളൂ പിടിച്ചത് മൂലം ഇത് വരെ 29 പേർ മരണത്തിന് കീഴടങ്ങിയതായാണ് എച്ച്എസ്ഇ റിപ്പോർട്ട്ിൽ പറയുന്നത്. മാത്രമല്ല 835 പേർ ആശുപത്രിയിൽ ഫ്‌ളൂ പിടിപെട്ട് ചികിത്സയിലുമാണ്.

എച്ച്എസ്ഇയുടെ കണക്കനുസരിച്ച് ഇതിൽ 30 പേർ ഐസിയു വിലാണ് ചികിത്സ തേടിയിരിക്കുന്നത്. മരണമടഞ്ഞവരിൽ അധികവും 65 ന് മുകളിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തലിൽ പറയുന്നു.

അസുഖം പടരുന്നതോടെ പ്രായമേറിയവരും ഗർഭിണികളും കെയർമാരും കുത്തിവയ്ക്ക് നിർബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കുന്നു. രോഗല ക്ഷണങ്ങൾ കാണുന്നവർ വീട്ടിനുള്ളിൽ ഇരുന്ന് വിശ്രമിക്കണമെന്നും ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. രോഗം കൂടുതലാണെങ്കിൽ ഉടൻ തന്നെ ജിപി യെ സന്ദർശിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്.