- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അലക്സാൻഡ്രിയ ഒക്കേഷ്യൊ- കോർട്ടസ് ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ്സംഗം
ന്യൂയോർക്ക്: ന്യൂയോർക്ക് 14 th ഡിസ്ട്രിക്റ്റിൽ നിന്നും നിലവിലുള്ള റിപ്പബ്ലിക്കൻ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അലക്സാൻഡ്രിയ ഒക്കേഷ്യൊ കോർട്ടസ് കരസ്ഥമാക്കി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വനിതാ അംഗം കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.1989 ഒക്ടോബർ 13 ന് ന്യൂയോർക്കിലെ ബ്രോൺസിലായിരുന്ന ഇവരുടെ ജനനം. ഐഓവ 1ts കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി യു എസ് കോൺഗ്രസ്സിൽ എത്തിയ ഡമോക്രാറ്റിക് അംഗം എബി ഫിങ്കനോവർ അലക്സാൻഡ്രിയയേക്കാൾ 2 മാസം പ്രായ കൂടുതലാണ് ഇവരുടെ ജനനം 1988 ഡിസംബർ 27നായിരുന്നു. ഇവർ രണ്ട് പേരും വനിതകളാണെന്ന പ്രത്യേകത കൂടി ഉണ്ട്. എക്കണോമിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത അലക്സാൻഡ്രിയ നാഷണൽ ഹിഡ്പാനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ എഡുക്കേറ്ററായി പ്രവർ
ന്യൂയോർക്ക്: ന്യൂയോർക്ക് 14 th ഡിസ്ട്രിക്റ്റിൽ നിന്നും നിലവിലുള്ള റിപ്പബ്ലിക്കൻ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അലക്സാൻഡ്രിയ ഒക്കേഷ്യൊ കോർട്ടസ് കരസ്ഥമാക്കി.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വനിതാ അംഗം കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.1989 ഒക്ടോബർ 13 ന് ന്യൂയോർക്കിലെ ബ്രോൺസിലായിരുന്ന ഇവരുടെ ജനനം.
ഐഓവ 1ts കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി യു എസ് കോൺഗ്രസ്സിൽ എത്തിയ ഡമോക്രാറ്റിക് അംഗം എബി ഫിങ്കനോവർ അലക്സാൻഡ്രിയയേക്കാൾ 2 മാസം പ്രായ കൂടുതലാണ് ഇവരുടെ ജനനം 1988 ഡിസംബർ 27നായിരുന്നു. ഇവർ രണ്ട് പേരും വനിതകളാണെന്ന പ്രത്യേകത കൂടി ഉണ്ട്.
എക്കണോമിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത അലക്സാൻഡ്രിയ നാഷണൽ ഹിഡ്പാനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ എഡുക്കേറ്ററായി പ്രവർത്തിക്കുമ്പോഴും കുടുംബം പുലർത്തുന്നതിന് മൻഹാട്ടനിൽ ടക്വില പാനീയം വിതരണം ചെയ്യുന്ന ജോലി കൂടി ചെയ്തിരുന്നു, റസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെയാണ് 2017 ൽ യു എസ് കോൺഗ്രസ്സിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സാധാരണക്കാർ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങൾക്ക് മനസ്സിലാക്കി അവരോടൊപ്പം പ്രവർത്തിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ വ്യക്തമാക്കിയിരുന്നു. സമ്പത്തും, സ്വാധീനവും ഉള്ള കുടുംബങ്ങളിൽ ജനിച്ചവർക്കേ ഇത്തരം സ്ഥാനങ്ങളിൽ മത്സരിക്കാനുള്ള അർഹത എന്നതിന് ഒരു വെല്ലുവിളിയാണ് തന്റെ ജീവിതമെന്നും ഇവർ പറഞ്ഞിരുന്നു.