- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഐഎസ്സിസി കൽബ 29-ാം വാർഷികവും റിപ്പബ്ലിക് ദിനാഘോഷവും നാളെ
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 29-ാം വാർഷികാഘോഷവും ഇന്ത്യയുടെ 66-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായ പരിപാടിയുംവ്യാഴാഴ്ച വൈകുംന്നേരം എട്ട് മണിക്ക് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച് ഇ അനുരാഗ് ഭൂഷൺ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ അറിയിച്ചു. ഷാർജ ഭരണാധികാരിയുടെ ഓഫീസ് ഡെപ്യൂട്ടി ചെയർമാൻ എച്ച
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 29-ാം വാർഷികാഘോഷവും ഇന്ത്യയുടെ 66-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായ പരിപാടിയുംവ്യാഴാഴ്ച വൈകുംന്നേരം എട്ട് മണിക്ക് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച് ഇ അനുരാഗ് ഭൂഷൺ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ അറിയിച്ചു.
ഷാർജ ഭരണാധികാരിയുടെ ഓഫീസ് ഡെപ്യൂട്ടി ചെയർമാൻ എച്ച് എച്ച് ശൈഖ് ഹൈത്തം ബിൻസഖർ അൽഖാസിമി മുഖ്യാതിഥിയായിരിക്കും. ചിൽഡ്രൻസ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനം ഐഎസ് സി സി ഷട്ടിൽ ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്യും. കലാപരിപാടികളും ഉണ്ടായിരിക്കും. ക്ലബ് അംഗങ്ങൾക്കും കുടുംബങ്ങൾക്കും പ്രത്യേക ക്ഷണിതാക്കൾക്കുമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.
Next Story