ഫുജൈറയിലെ നൃത്ത സംഗീത വാദ്യ ഉപകരണ രംഗത്തെ പ്രശസ്ത പരിശീലന കേന്ദ്രമായ റോസസ് മ്യൂസികൽ ലേണിങ് സെന്ററിന്റെ രണ്ടാം വാർഷികം കെ എം സി സി യു എഇ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഓഐസിസി ഫുജൈറ പ്രസിഡന്റ് കെസി അബൂബക്കർ, ഐ എസ് സി ഫുജൈറ ഉപദേശകൻ വേദമൂർത്തി, സെന്റർ ഡയറക്ടർമാർ, സാമൂഹ്യ സാംസ്‌കാരി രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്ഥാപനത്തിന്റെ മേധാവിയായ ധനേശ് അദ്ധ്യാപകർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

സെന്ററിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു. സാസ്‌കാരിക സമ്മേളനത്തിനു ശേഷം കേരളത്തിലെ അറിയപ്പെടുന്ന സിനിമാ സീരിയൽ കലാകാരന്മാരായ രമേശ് പിഷാരടി, ധർമ്മജൻ, മനോജ്, കൊല്ലം ഷാഫി, സുമി, ആസിഫ് കാപ്പാട് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും ഹാസ്യകലാ പ്രകടനവും നടപ്പത്തപ്പെട്ടു. സ്ത്രീ കുട്ടികളുമടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു