ന്യൂയോർക്ക് : ഫാ. മൈക്കിൾ പൊറാട്ടുകരയുടെ(ഫാ. സ്വാമി സദാനന്ദ്)രണ്ടാം ചരമവാർഷികദിനമായ ഏപ്രിൽ 25 ന് ന്യൂയോർക്ക് വൈറ്റ്പ്ലെയ്ൻസിലുള്ള സെന്റ് ജോൺ ചർച്ചിൽ പ്രത്യേക ദിവ്യബലിഅർപ്പണവും അച്ചന്റെ പ്രവർത്തന മേഖലയായിരുന്ന മധ്യപ്രദേശിലെനരസിങ്പൂരിൽ അച്ചന്റെ പൂർണ്ണകായ ശിലാഫലക അനാച്ഛാദനവും ജന്മനാടായഒല്ലൂർ സെന്റ് ആൻഡ്ണീസ് ഫെറോന പ്രത്യേക ശിലാഫലക സ്ഥാപനവും നടത്തി.

ഒറ്റ മുണ്ടും ഷാളും ധരിച്ചു നഗ്നപാദനായി 2015ഏപ്രിലിൽ അമേരിക്കയിലെത്തിയ അച്ചൻ ന്യൂയോർക്കിലെ വിവിധ ദേവാലയങ്ങൾസന്ദർശിച്ചു വ്യത്യസ്ത വിഷയങ്ങളെ കുറിച്ചു പഠന ക്ലാസുകൾസംഘടിപ്പിക്കുകയും ജയിലുകൾ സന്ദർശിക്കുകയും പ്രമുഖ വാർത്താ മാധ്യമ
ചാനലുകൾക്ക് അഭിമുഖം നൽകുകയും ചെയ്തു. മധ്യപ്രദേശിലേക്ക് മടങ്ങിദിവസ ങ്ങൾക്ക കമാണ് മരണം സംഭവിച്ചത്. അച്ചന്റെ അമേരിക്കൻ സന്ദർശനംമാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. രണ്ടാം ചരമവാർഷികത്തോടെനു ബന്ധിച്ചു മധ്യപ്രദേശ് സച്ചിദാനന്ദാശ്രമത്തിൽ ഏപ്രിൽ
25 ന് നടന്ന ചടങ്ങിൽ റവ. ഫാ. ജസ്റ്റിൻ അക്കര (പ്രവിൻഷാൾ,ഭോപ്പാൽ) ബിഷപ്പ് മാർ ജറാൾഡ്, പണ്ഡിറ്റ് മെയ്താലി ഷാരൻ,വൈദീകർ, കന്യാസ്ത്രീകൾ, അത്മായർ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഏപ്രിൽ 21ന് നടന്ന അനുസ്മരണ
യോഗത്തിൽ റവ. ഫാ. ഡോ. ജേസാന്റെ ഇ. ഡി. ഡേവിഡ് (ചീഫ് പബ്ലിക് ഓഫീസർ)റവ. ഫാ. വാൾട്ടർ തേലേപ്പിള്ളി (പ്രൊവിഷ്യാൽ -സിഎംഐ) അഗസ്റ്റികുട്ടനെല്ലൂർ എന്നിവരും പങ്കെടുത്തു. സ്വാമിയച്ചന്റെ സഹോദരങ്ങ ളായ റവ.ഫാ. ജേസാന്റ് , സിസ്റ്റർ ലിസാന്റെ (അമല കാൻസർ ആശുപത്രി), ഡേവിസ്(ന്യൂയോർക്ക്) എന്നിവർ അറിയിച്ചതാണിത്.