- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ചിലിക്കു പിന്നാലെ ക്യൂൻസ് ലാൻഡിലും ഭൂചലനം; 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തീരത്തു നിന്ന് ഏറെ അകലെ
മെൽബൺ: ചിലിയെ പിടിച്ചുലച്ച ഭൂകമ്പത്തിനു പിന്നാലെ ക്യൂൻസ് ലാൻഡിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.3 മാഗ്നിറ്റൂഡ് രേഖപ്പെടുത്തിയ ഭൂചലനം ഹെർവേ ബേയിൽ നിന്ന് 120 കിലോമീറ്റർ അകലെ ആഴക്കടലിലാലാണ് രൂപപ്പെട്ടത്. അതുകൊണ്ടു തന്നെ ഭൂകമ്പം കരയിലുള്ളവർക്ക് അനുഭവപ്പെട്ടില്ല എന്ന് ജിയോ സയൻസ് ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്ന
മെൽബൺ: ചിലിയെ പിടിച്ചുലച്ച ഭൂകമ്പത്തിനു പിന്നാലെ ക്യൂൻസ് ലാൻഡിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.3 മാഗ്നിറ്റൂഡ് രേഖപ്പെടുത്തിയ ഭൂചലനം ഹെർവേ ബേയിൽ നിന്ന് 120 കിലോമീറ്റർ അകലെ ആഴക്കടലിലാലാണ് രൂപപ്പെട്ടത്. അതുകൊണ്ടു തന്നെ ഭൂകമ്പം കരയിലുള്ളവർക്ക് അനുഭവപ്പെട്ടില്ല എന്ന് ജിയോ സയൻസ് ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്നു.
മുമ്പ് ജൂലൈ 31നും ഓഗസ്റ്റ് ഒന്നിനും ക്യൂൻസ് ലാൻഡിൽ ഇതേ മേഖലയിൽ തന്നെ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അതേസമയം ചിലിയിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ക്യൂൻസ് ലാൻഡിലും ഭൂചലനം അനുഭവപ്പെട്ടത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. ചിലിയിൽ സുനാമി സാധ്യതയും വിദഗ്ദ്ധർ നൽകിയിട്ടുണ്ട്.
നിലവിൽ ഓസ്‌ട്രേലിയയ്ക്ക് ഭീഷണിയൊന്നുമില്ലെങ്കിലും ന്യൂസിലാൻഡിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
Next Story