- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടൺ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചു; വെടിയുതിർത്തത് തെറ്റിദ്ധരിച്ചെന്ന് പ്രതികൾ; ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപ്രതികൾ പിടിയിൽ
അടിമാലി: ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ബൈസൺവാലി സ്വദേശി സാംജി(44), ജോമി(50), പള്ളിവാസൽ പോതമേട് സ്വദേശി മുത്തയ്യ(58) എന്നിവരാണ് കസ്റ്റഡിയിലായത്. യുവാവിന്റെ മൃതദേഹം കാട്ടിൽ കഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ ആണ് മരിച്ചത്. ജൂൺ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നായാട്ട് സംഘത്തിൽ ഉണ്ടായിരുന്ന കുഞ്ചിത്തണ്ണി സ്വദേശികൾ സ്റ്റേഷനിൽ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. നായാട്ടിനിടെ മഹേന്ദ്രൻ അബദ്ധത്തിൽ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നെന്നും സംഘത്തിൽ ഉണ്ടായിരുന്നവർ യുവാവിന്റെ മൃതദേഹം കാട്ടിൽ കുഴിച്ചിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
മഹേന്ദ്രൻ ഉൾപ്പെടുന്ന നാലംഗ സംഘം ജൂൺ 27 ന് മൂന്നാറിന്സമീപത്തുള്ള പോതമേട് ഒറ്റമരം മേഖലയിൽ നായാട്ടിന് പോയിരുന്നു. മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടൺ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിയുതിർത്തതെന്നാണ് പ്രതികളിലൊരാൾ പൊലീസിന് നൽകിയ മൊഴി. തുടർന്ന് വിവരം പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികളുടെ കീഴടങ്ങൽ.
യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
മറുനാടന് മലയാളി ലേഖകന്.