- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച വാർത്തകൾ: എൻഡി ടിവി അടക്കമുള്ള മൂന്ന് ചാനലുകൾക്ക് വാർത്താവിതരണ മന്ത്രാലയത്തിന്റെ നോട്ടീസ്; രാഷ്ട്രപതിയെ അപമാനിച്ചെന്നും, ക്രമസമാധാനം തകർത്തെന്നും കുറ്റങ്ങൾ
ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദേശീയ ചാനലുകതൾക്ക് സർക്കാറിന്റെ നോട്ടീസ്. എൻ.ഡി.ടി.വി, എ.ബി.പി ന്യൂസ്, ആജ് തക് എന്നീ ചാനലുകൾക്കാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ വകുപ്പുതല സമിതി തലവൻ നോട്ടീസ് നൽകിയിരിക്കുന്നത്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്ക
ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദേശീയ ചാനലുകതൾക്ക് സർക്കാറിന്റെ നോട്ടീസ്. എൻ.ഡി.ടി.വി, എ.ബി.പി ന്യൂസ്, ആജ് തക് എന്നീ ചാനലുകൾക്കാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ വകുപ്പുതല സമിതി തലവൻ നോട്ടീസ് നൽകിയിരിക്കുന്നത്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ ദേശതാൽപ്പര്യമല്ല ഉണ്ടായതെന്നാണ് ചാനലുകൾക്കെതിരായ കുറ്റം. നിയമവ്യവസ്ഥയെയും രാഷ്ട്രപതിയെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് ചട്ടം ഒന്ന് ഡി, ജി, ഇ, ചട്ടം ആറ് പ്രകാരമാണ് നോട്ടീസ്.
ക്രമസമാധാനലംഘനത്തിനുംം ദേശവിരുദ്ധ പ്രവർത്തനത്തിനും സഹായകരമായ വാർത്തകൾ നൽകുന്നതിന് ആജ്തക്, എ.ബി.പി ന്യൂസ് എന്നിവ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു ശേഷം അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ ഫോൺ ഇൻ അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെയാണ് നോട്ടീസ്. യാക്കൂബ് നിരപരാധിയാണെന്ന് ഛോട്ടാ ഷക്കീൽ ഈ അഭിമുഖങ്ങളിൽ പറയുന്നുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥ യാക്കൂബ് മേമനോട് നീതി കാണിച്ചില്ലെന്നും ഛോട്ടാ ഷക്കീൽ പറയുന്നു. എൻ.ഡി.ടി.വി യാക്കൂബ് മേമന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് നിയമക്കുരുക്കിലകപ്പെട്ടത്. യാക്കൂബ് മേമന്റെ അഭിഭാഷകൻ ആനന്ദ് ഗ്രോവറുമായുള്ള അഭിമുഖത്തിൽ മറ്റു രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കിയ കാര്യവും വധശിക്ഷ ആശ്വാസ്യമല്ലെന്നും പ്രസ്താവിച്ചിരുന്നു. മൂന്ന് ചാനലുകളും 15 ദിവസത്തിനകം നോട്ടീസ് പ്രകാരം കാരണം ബോധിപ്പിക്കണം.
അശ്ലീലം, അപകീർത്തി, മനഃപൂർവുമുള്ളത്, തെറ്റായതും വ്യംഗ്യാർഥവും അർധ സത്യങ്ങളുമായ വാർത്തകൾ നൽകുന്നതിന് എതിരെയാണ് കേബിൾ ടെലിവിഷൻ നെറ്റ് വർക് നിയമത്തിലെ സെക്ഷൻ 1ഡി പ്രതിപാദിക്കുന്നത്. ക്രമസമാധാനലംഘനത്തിനുംം ദേശവിരുദ്ധ പ്രവർത്തനത്തിനും സഹായകരമായ വാർത്തകൾ നൽകുന്നതിന് എതിരെയാണ് സെക്ഷൻ 1ഇ. രാഷ്ട്രപതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും ധാർമികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാർത്തകൾക്കെതിരെയാണ് സെക്ഷൻ 1ജി ചൂണ്ടിക്കാട്ടുന്നത്.