ണ്ട് ദിവസത്തെ ആശങ്കകൾക്ക് വിരാമിട്ട് കാണാതായെന്ന് കരുതിയ മൂന്ന് മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സവരിയാർ ജോൺ വിക്ടർ (41), പിച്ചൈ (34), തമിഴ്മാരൻ (25) എന്നിവരെയാണ് രണ്ടു ദിവസം മുന്പ് കാണാതായത്.

ബോട്ടിന്റെ എഞ്ചിൻ തകരാറിലായി നടുക്കടലിൽ കുടുങ്ങിയിരിക്കുക യായിരുന്നു ഇവർ. ഈ മാസം 10ന് സിത്രയിൽ നിന്നും കടലിൽ പോയ ഇവർ 11 തിയ്യതിയാണ് ബോട്ട് കേടായി കുടുങ്ങിയെന്നും ഉടൻ രക്ഷപ്പെടുത്തണമെന്നും അറിയിച്ചു. പിന്നീട് മൊബൈലിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. കാറ്റുമൂലം ബോട്ട് നീങ്ങി നീങ്ങിപ്പോവുകയും ചെയ്തു.

രണ്ടു നാൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്. ഇവർ സഞ്ചരിച്ചിരുന്ന 'റാദി അലി' എന്ന ബോട്ട് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ വൈകീട്ട് കരക്കത്തെിച്ചു.

പ്രതികൂല കാലാവസ്ഥ പരിഗണിക്കാതെ ബോട്ട് ഇറക്കേണ്ടി വരുന്നത് ഉടമകളുടെ സമ്മർദ്ദം മൂലമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. തണുപ്പുകാലത്ത് മത്സ്യബന്ധനതൊഴിലാളികൾ അപകടം മുന്നിൽ കണ്ടാണ് ജോലിക്കുപോകുന്നത്. ഈ സീസണിൽ ശാരീരികാസ്വാസ്ഥ്യങ്ങളും അപകടങ്ങളും വലിയ തോതിൽ വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.